തൃശൂർ ജില്ല സൗഹൃദവേദി രക്തദനക്യാമ്പ് ഇന്ന്
text_fieldsദോഹ: ‘സേവ് ദി ഡേറ്റ് ടു സേവ് എ ലൈഫ്’ എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിക്കുന്ന 33ാമത് രക്തദാന ക്യാമ്പ് ഫെബ്രുവരി 13ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. എല്ലാ വിഭാഗം ജനങ്ങളെയും സുഹൃത്തുക്കളെയും പങ്കാളികളാക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്. രക്തദാനത്തിന് സന്നദ്ധരായവർ 33576448 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോഓഡിനേറ്റർമാർ അറിയിച്ചു.
ഏറ്റവും കൂടുതൽ രക്തദാതാക്കളെ നൽകുന്ന സംഘടന എന്ന നിലയിൽ ഹമദ് ഹോസ്പിറ്റലിന്റെ അംഗീകാരം നേടിയിട്ടുള്ള സൗഹൃദവേദിയുടെ രക്തദാന ക്യാമ്പ് വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

