ആയിരങ്ങളുടെ സംഗമമായി തൃശൂർ ജില്ല സൗഹൃദവേദി ഇഫ്താർ
text_fieldsതൃശൂർ ജില്ല സൗഹൃദവേദി ഇഫ്താറിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ സംഗമമായി ജില്ല സൗഹൃദവേദി ഇഫ്താർ സംഗമം. അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുത്തു. വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുഖ്യ രക്ഷാധികാരി ജെ.കെ. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദലി ഖാസിമി റമദാൻ സന്ദേശം നൽകി.
സംഗമം കോഓഡിനേറ്റർ ശശീധരൻ പ്ലാഴി സ്വാഗതവും വേദി ജനറൽ സെക്രട്ടറി ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തി. ഐ.സി.സി പ്രസിഡന്റ് എ.കെ. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് അബ്ദുറഹ്മാൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ വി.എസ്. നാരായണൻ, കെ.എസ്. ഹമീദ്, അൽ മുഫ്ത മാനേജിങ് ഡയറക്ടർ ഉസ്മാൻ, മുൻ പ്രസിഡന്റുമാരായ വി.കെ. സലിം, പി. മുഹ്സിൻ, അബ്ദുൽഗഫൂർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്വ. ജാഫർ ഖാൻ എന്നിവരും പങ്കെടുത്തു.

