Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃ​ശൂ​ർ ജി​ല്ല...

തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി വി​നോ​ദ​യാ​ത്ര

text_fields
bookmark_border
തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി വി​നോ​ദ​യാ​ത്ര
cancel
camera_alt

തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ച വി​നോ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദോ​ഹ: തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ​വേ​ദി​യു​ടെ അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​നോ​ദ​യാ​ത്ര ഷ​ഹാ​നി​യ​യി​ലെ അ​ൽ ദോ​സ​രി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഗെ​യി​മു​ക​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൽ ന​ട​ന്നു. വി​നോ​ദ​യാ​ത്ര​മു​ഖ്യ കോ​ഓ​ഡി​നേ​റ്റ​റാ​യ ഡെ​റി​ക് ജോ​ൺ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജാ​ദ്, മ​ഞ്ജു​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്റ് വി​ഷ്ണു ജ​യ​റാം ദേ​വ് വി​നോ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫ് മു​ഹ​മ്മ​ദ് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി പ്ര​മോ​ദ് മൂ​ന്നി​നി സ്വാ​ഗ​ത​വും യാ​ത്രാ കോ​ഓ​ഡി​നേ​റ്റ​ർ ഡെ​റി​ക് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ ക​ലാ, വി​നോ​ദ, സൗ​ഹൃ​ദ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​സാ​ഖ്, സ്പോ​ർ​ട്സ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ജാ​ഫ​ർ, വ​നി​താ കൂ​ട്ടാ​യ്മ ചെ​യ​ർ​പേ​ഴ്സ​ൻ രേ​ഖ പ്ര​മോ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ര​മ്യ സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur districtentertainment tourqatar​Friendship Association
News Summary - Thrissur District Friendship Vedi Entertainment Tour
Next Story