തൃശൂർ ജില്ലാ സൗഹൃദ വേദി രക്തദാന ക്യാമ്പ്
text_fieldsതൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച 33ാമത് രക്തദാന ക്യാമ്പ് ഹമദ് ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഐ.സി.സി പ്രസിഡന്റും ഉപദേശക സമിതി അംഗവുമായ എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം വേദിയുടെ സേവന പ്രവർത്തനങ്ങളെ പ്രശംസിച്ചു. വേദി അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം ദേശ -ഭാഷാ ഭേദമന്യേ 411 പേർ രക്ത ദാതാക്കളായി. ഹമദ് ബ്ലഡ് ഡോണർ യൂണിറ്റിലേക്ക് ഏറ്റവും കൂടുതൽ രക്തദാതാക്കളെ എത്തിക്കുന്ന സംഘടനയായി തൃശൂർ സൗഹൃദ വേദി സ്ഥാനം ഉറപ്പിച്ചു.
തൃശൂർ ജില്ലാ സൗഹൃദ വേദി സെക്രട്ടറി ആർ.കെ. റാഫിയുടെ ആമുഖ പ്രസംഗത്തിനുശേഷം ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ വി.എസ്. നാരായണൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ട്രഷറർ തോമസ് ഔസേപ്പ്, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, വനിതാ കൂട്ടായ്മ ചെയർപേഴ്സൻ രേഖ പ്രമോദ്, എച്ച്.എം.സി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഇൻചാർജ് മുഹമ്മദ് റസൽ എന്നിവർ സംസാരിച്ചു.
വേദി കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയർമാൻ സുധൻ പ്രിൻസ്, കാരുണ്യം പദ്ധതി ചെയർമാൻ കുഞ്ഞുമൊയ്ദു, സെക്ടർ കോഓഡിനേറ്റർമാരായ ഷക്കീർ, ഷൗക്കത്ത്, വനിതാ കോഓഡിനേറ്റർമാരായ ഫസീല നവാസ്, റംഷിദ ബദറുദ്ധീൻ, വനിതാ കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്യാമ്പ് മുഖ്യ കോഓഡിനേറ്റർ നിഷാം ഇസ്മായിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

