തൃശൂർ ജില്ല സൗഹൃദവേദി രജതജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം
text_fieldsദോഹയിൽ തൃശൂർ ജില്ലാ സൗഹൃദവേദി രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാപ്പോൾ
ദോഹ: ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തങ്ങളിൽ കാൽ നൂറ്റാണ്ടു പിന്നിടുന്ന തൃശൂർ ജില്ല സൗഹൃദവേദി രജതജൂബിലി ആഘോഷങ്ങൾക്ക് ദോഹയിലെ ഭവൻസ് പബ്ലിക് സ്‌കൂളിൽ തിരിതെളിഞ്ഞു. ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത ചടങ്ങിന് വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. സിൽവ ജൂബിലി ലോഗോ ആൻഡ് ടാഗ്‌ലൈൻ സ്വിച് ഓൺ കർമ്മം ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിച്ചു. തുടർന്ന് വേദിയുടെ കഴിഞ്ഞ 25 വർഷ പ്രവർത്തങ്ങളും ഒരുവർഷക്കാലം നീണ്ടു നിൽക്കുന്ന കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു.
വേദി ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ടാക് ഖത്തർ എം.ഡി പി. മൊഹ്സിൻ, മലയാളം റേഡിയോ 98.6 എഫ്.എം പ്രോഗ്രാം ഡയറക്ടർ രതീഷ് എന്നിവർ ആശംസയും വേദി സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
ലോഗോ ആൻഡ് ടാഗ്‌ലൈൻ മത്സര വിജയികളായ ഇജാസ് മുഹമ്മദ്, ചിഞ്ചു വർഗീസ് എന്നിവർക്ക് ഉപഹാരം നൽകി. വേദിയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന അന്തരിച്ച പദ്മശ്രീ അഡ്വ. സി.കെ മേനോനുള്ള ആദരസൂചകമായി പത്നി ജയാ മേനോനെ ചടങ്ങിൽ ആദരിച്ചു.
സിൽവർ ജൂബിലി ആഘോഷക്കമ്മറ്റി കോർഡിനേറ്റർമാരായ അബ്ദുൾ ജബ്ബാർ, ശ്രീനിവാസൻ, ജയാനന്ദ്, സെക്ടർ കോർഡിനേറ്റർമാരായ സജ്ജാദ്, സിജോ, വിനയകുമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ രേഖ പ്രമോദ്, കോർഡിനേറ്റർ റജീന സലിം, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ട്രഷറർ കെ.ഒ തോമസ് എന്നിവർ നേതൃത്വം നൽകി. ടാക് ഖത്തർ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചെണ്ടമേളം അരങ്ങേറ്റം അടങ്ങിയ മേളപ്രപഞ്ചവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

