തൃശൂർ ജില്ല സൗഹൃദ വേദി ഖത്തർ ദേശീയ ദിനാഘോഷം
text_fieldsഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ല സൗഹൃദ വേദി സംഘടിപ്പിച്ച
പരിപാടിയിൽ കേക്ക് മുറിക്കുന്നു
ദോഹ: തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ല സൗഹൃദ വേദി ഖത്തർ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. നുഐജയിലെ ടി.എ.സി ഖത്തർ ഹാളിൽ നടന്ന പരിപാടിയിൽ സൗഹൃദവേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല സൗഹൃദ വേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറർ തോമസ് തുടങ്ങിയവർ സംസാരിച്ചു. രാജ്യം കൈവരിച്ച ഗുണപരമായ നേട്ടങ്ങൾ പ്രാദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ഖത്തറിനെ പുരോഗതിയുടെയും മികവിന്റെയും മുൻനിര മാതൃകയായി ഉയർത്തിയതിന്റെ അഭിമാനനിറവിലാണ് ഖത്തർ ദേശീയദിനം ആചരിക്കുന്നതെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ടാക്ക് ഖത്തർ എം.ഡി പി. മുഹസിൻ, ഫിനാൻഷ്യൽ കൺട്രോളർ അഷറഫ് കുമ്മം കണ്ടത്ത്, വേദി സെക്രട്ടറി പ്രമോദ്, ഇരിങ്ങാലക്കുട സെക്ടർ ചെയർമാൻ അഹമ്മദ് കബീർ, വനിതാകൂട്ടായ്മ ചെയർപേഴ്സൻ രേഖ പ്രമോദ്, വനിതാ കൂട്ടായ്മ അംഗം മാല നാരായണൻ, ഭവന പദ്ധതി ചെയർമാൻ ജയൻ കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, സെക്ടർ ചെയർമാന്മാർ, വേദി എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിതാ കൂട്ടായ്മ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേക്ക് മുറിക്കുകയും പായസം വിതരണവും നടന്നു. കയ്പമംഗലം സെക്ടർ ചെയർമാൻ നൗഷാദിന്റെ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടി സെക്രട്ടറി പി. മിനേഷ് നിയന്ത്രിച്ചു. ഹെൽപ് ഡെസ്ക് ചെയർമാൻ നൗഷാദ് സി.എസ്. നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

