തൃശൂർ ജില്ല സൗഹൃദവേദി മാനവ സൗഹൃദ സംഗമം
text_fieldsതൃശൂർ ജില്ല സൗഹൃദവേദി മാനവ സൗഹൃദ സംഗമത്തിൽ ഫാ. ഡേവിസ് ചിറമേലിനെ ആദരിക്കുന്നു
മാനവ സൗഹൃദ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: തൃശൂർ ജില്ല സൗഹൃദവേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തകൻ ഫാദർ ഡേവീസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങൾക്കിടയിൽ മാനവികത വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്ന പരിപാടിയിൽ തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് പ്രമോദ് മൂന്നിനി സ്വാഗതം പറഞ്ഞു.
ഭവൻസ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഞ്ജന മേനോൻ, തൃശൂർ ജില്ല സൗഹൃദവേദി ട്രഷറർ തോമസ്, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, കുടുംബസുരക്ഷ പദ്ധതി വൈസ് ചെയർമാൻ ജോജു കൊമ്പൻ, കാരുണ്യം പദ്ധതി ചെയർമാൻ കുഞ്ഞു മൊയ്ദു എന്നിവർ സന്നിഹിതരായിരുന്നു. ഫാദർ ഡേവീസ് ചിറമേലിന് പ്രസിഡന്റ് വിഷ്ണു ജയറാം മെമന്റോ നൽകി ആദരിച്ചു. ഖത്തർ ബാഡ്മിന്റൺ ഫെഡറേഷൻ അമ്പയർ ആയി തിരഞ്ഞെടുക്കപ്പെട്ട ടി.ജെ.എസ്.വി സ്പോർട്സ് വിങ് കൺവീനർ വിജയ് ഭാസ്കർ, 23 ആം ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ടി.ജെ.എസ്.വി കൈപ്പമംഗലം സെക്ടർ അംഗം സിയാഉൽ ഹഖ്, ബാഡ്മിന്റണിലെ മികച്ച പ്രകടനത്താൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച ഇരിഞ്ഞാലക്കുട സെക്ടർ അംഗം പ്രണവിന്റെ മകൻ നിഹാൻ പ്രണവ് എന്നിവരെയും മെമന്റോ നൽകി ആദരിച്ചു.
തൃശൂർ ജില്ല സൗഹൃദവേദി സെക്രട്ടറി ആർ.കെ. റാഫി യോഗം നിയന്ത്രിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ റസാഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

