തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ക്രിസ്മസ് ആഘോഷം
text_fieldsതൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് കളിക്കളം കുട്ടികളുടെ നേതൃത്വത്തിൽ ക്രിസ്മസ് പ്രോഗ്രാം സംഘടിപ്പിച്ചു.
വർണാഭമായ കലാപരിപാടികൾ, ക്രിബ് മത്സരം, കരോൾ ഗാനങ്ങൾ, പാപ്പാസംഗമം എന്നിവ നടന്നു. അസോസിയേഷെൻറ 15ാമത് വാർഷികത്തോടനുബന്ധിച്ച് അംഗങ്ങളുടെ സഹകരണത്തോടെ വനിതവേദിയുടെ നേതൃത്വത്തിൽ 15 മീറ്റർ കേക്ക് ഉണ്ടാക്കി. ക്രിബ് മത്സരത്തിൽ പങ്കെടുത്ത ആറു ടീമുകളിൽ അബ്ബാസിയ എ ഒന്നാം സമ്മാനവും അബ്ബാസിയ ബി രണ്ടാം സ്ഥാനവും സാൽമിയ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കളിക്കളം ജനറൽ കൺവീനർ ഗൗതം പ്രസാദ് അധ്യക്ഷത വഹിച്ചു. ട്രാസ്ക് പ്രസിഡൻറ് അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ആേൻറാ പാണേങ്ങാടൻ, ജനറൽ സെക്രട്ടറി ജോയ് തോലത്ത്, ട്രഷറർ ജാക്സൻ ജോസ്, വനിത വേദി സെക്രട്ടറി ജിഷ സോജൻ, കളിക്കളം ഏരിയ ഭാരവാഹികൾ, സെൻട്രൽ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
കളിക്കളം സെക്രട്ടറി തേജസ് കൃഷ്ണ സ്വാഗതം പറഞ്ഞു.

