പുതിയ മൂന്ന് ബീച്ച് റിസോർട്ടുകൾ കൂടി വരുന്നു
text_fieldsസൽവ ബീച്ച് റിസോർട്ടിലെ പൂൾ
ദോഹ: രാജ്യത്തിെൻറ വിവിധ മേഖലകളിലായി പുതിയ മൂന്ന് റിസോർട്ടുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. റാസ് ബുറൂഖ്, ഫുവൈരിത്, ബിൻ ഗന്നാം എന്നിവിടങ്ങളിലാണ് പുതിയ മൂന്ന് റിസോർട്ടുകൾ സ്ഥാപിക്കുന്നത്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലുമായി സഹകരിച്ച് ബീച്ച് റിസോർട്ട് പദ്ധതികളിലേക്കായി നിക്ഷേപ അവസരങ്ങൾ അറിയിച്ചും നിക്ഷേപകരെ ക്ഷണിച്ചു കൊണ്ടുമുള്ള പ്രഖ്യാപനം ജനുവരി 13ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കും. പൊതു, സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തിലായിരിക്കും റിസോർട്ട് നിർമാണം.ടൂറിസം ഉൾപ്പെടെയുള്ള എണ്ണ ഇതര മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകിക്കൊണ്ടുള്ള രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന വിഷൻ 2030െൻറ പാതയിലൂന്നിയാണ് പുതിയ സംരംഭങ്ങൾ വരുന്നത്.
ചടങ്ങിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന നിക്ഷേപകർ ജനുവരി ഏഴിന് മുമ്പ് മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കാഴ്ചകളുെട വിസ്മയം തീർത്ത് അബൂസംറയിലെ സൽവാബീച്ച് റിസോർട്ട് ഈയടുത്ത് ഭാഗികമായി തുറന്നുപ്രവർത്തനമാരംഭിച്ചിരുന്നു.തലസ്ഥാന നഗരിയിൽ നിന്നും 97 കിലോമീറ്റർ അകലെ അബൂസംറയിലാണ് പുതുതായി പണി കഴിപ്പിച്ച സൽവ ബീച്ച് റിസോർട്ട്. കതാറ ഹോസ്പിറ്റാലിറ്റിയാണ് നടത്തിപ്പുകാർ. ഭാഗികമായി തുറന്ന സൽവാ ബീച്ച് റിസോർട്ടിൽ ഒരു കുടുംബത്തിന് ഒരു വില്ല മാത്രമേ അനുവദിക്കുന്നുള്ളൂ. മൂന്ന് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഖത്തറിെൻറ തെക്ക് പടിഞ്ഞാറൻ തീരത്ത് നിർമാണം പൂർത്തിയായ സൽവാ ബീച്ച് റിസോർട്ട് മിഡിലീസ്റ്റിലെ ഏറ്റവും മുന്തിയ ബീച്ച് റിസോർട്ടായി മാറുമെന്നാണ് പ്രതീക്ഷ.
അത്യാധുനിക സൗകര്യങ്ങളോടെ 115 വില്ലകളും 246 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും അറേബ്യൻ ഉൾക്കടലിെൻറ മനോഹാരിത പ്രകടമാക്കുന്ന ദൃശ്യഭംഗിയും സൽവാ ബീച്ച് റിസോർട്ടിെൻറ സവിശേഷതകളാണ്.മൂന്ന് കിലോമീറ്റർ ൈപ്രവറ്റ് ബീച്ച്, ലക്ഷ്വറി മറീന, യാച്ച് ക്ലബ്, വാട്ടർ തീം പാർക്ക്, ഡൈവിങ് സെൻറർ, സിനിമ തിയറ്ററുകൾ, ഷോപ്പിങ് മാൾ, അറേബ്യൻ വില്ലേജ്, സ്പാ-ഹെൽത്ത് ക്ലബ് എന്നിവയും ഇവിടെ സന്ദർശകർക്കായി സജ്ജമാക്കിയിരിക്കുന്നു.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ തീം പാർക്കും സൽവ ബീച്ച് റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിലെ വെള്ളച്ചാട്ടം, അഡ്വഞ്ചർ പാർക്ക്, വിവിധ റൈഡുകൾ, അരുവികൾ തുടങ്ങി ഒട്ടനവധി കാഴ്ചകൾ ഇവിടെയുണ്ട്. 18 വിവിധ തരം ആകർഷകകേന്ദ്രങ്ങളും 56 റൈഡുകളും ഉണ്ട്. വാട്ടർ പാർക്കിലെ കിങ് കോബ്ര ൈറഡ് ഏറെ ആകർഷണീയമാണ്.കിഡ്സ്ഷിപ് പൂൾ, വിസാർഡ് മാറ്റ് റേസർ, ഇന്നർ ട്യൂബ് ൈസ്ലഡ്സ്, ദഹബ് മൗണ്ടൻ, സർഫിങ് ഡ്യൂൺസ്, ഫാമിലി ആബിസ്, ഫാൾസ് പൂൾ, വേവ് പൂൾ എന്നിവയുമുണ്ട്.ഇവിടേക്കും കഴിഞ്ഞ ദിവസം മുതൽ സന്ദർശകരെ അനുവദിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും എല്ലാവിധ സൗകര്യം ഉള്ളവയായിരിക്കും ബീച്ച് റിസോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

