ഖത്തറിന് മൂന്നു സ്വർണം കൂടി
text_fields400 മീറ്റർ ഹർഡ്ൽസിൽ വെള്ളി നേടിയ ഖത്തറിന്റെ
സജ ഈസ സാദൂൻ. ഇവരുടെ രണ്ടാം മെഡൽ നേട്ടമാണിത്
ദോഹ: ഖത്തർ വേദിയാവുന്ന വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരുടെ കുതിപ്പ് തുടരുന്നു. മൂന്നാം ദിനത്തിൽ മൂന്നു സ്വർണം കൂടി നേടിയ ഖത്തർ മെഡൽ പട്ടികയിൽ മുന്നേറിയ. ഡിസ്കസ് ത്രോയിൽ മുആസ് ഇബ്രാഹിം 61.30 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.
പോൾവാൾട്ടിൽ സൈഫ് ഹമിദ 5.20 മീറ്റർ ചാടിക്കടന്ന് സ്വർണം കുറിച്ചു. 400 മീറ്റർ ഹർഡ്ൽസിൽ ഇസ്മായിൽ ദാവൂദും സ്വർണം നേടി. ഖത്തറിന്റെ തന്നെ ബാസിം അൽ ഹാമിദക്കാണ് വെള്ളി. നേരത്തേ 400 മീറ്റർ ഹർഡ്ൽസ് വെള്ളിയിലൂടെ ഖത്തറിന്റെ സജ ഈസ സാദൂൻ രണ്ടാം മെഡൽ നേടിയിരുന്നു. ആദ്യ ദിനത്തിൽ ഇവർ 400 മീറ്ററിൽ സ്വർണമണിഞ്ഞു.

