വനിത പ്രവാസികൾക്ക് ത്രൈമാസ സൗജന്യ ഇംഗ്ലീഷ് കോഴ്സ്
text_fieldsദോഹ: ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും ഖത്തറിലെ കാർണഗി മെലോൺ സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ വനിത പ്രവാസികൾക്ക് പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികൾ, ക്ലീനിങ് കമ്പനികളിലെ തൊഴിലാളികൾ തുടങ്ങിയവർക്ക് മുൻഗണന നൽകി മൂന്ന് മാസത്തെ ഇംഗ്ലീഷ് പരിജ്ഞാന കോഴ്സ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയായിരിക്കും ക്ലാസുകൾ. നിത്യജീവിതത്തിൽ ആവശ്യമായ അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് നൽകുക. കോഴ്സുകൾ പൂർത്തീകരിച്ച് ടെസ്റ്റ് പാസാകുന്നവർക്ക് കാർണഗി മെലോൺ സർവകലാശാലയുടെ സർട്ടിഫിക്കറ്റും ലഭിക്കും. ക്ലാസ് ആരംഭിക്കുന്ന തീയതി, സ്ഥലം എന്നിവ രജിസ്റ്റർ ചെയ്യുന്നവരെ അറിയിക്കും. രജിസ്റ്റർ ചെയ്യാനായി കൂടെ നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

