മൂന്ന് മെട്രോ ലിങ്ക് സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsദോഹ: കോവിഡ് കാലത്ത് നിർത്തിവെച്ച മെട്രോ ലിങ്ക് സർവിസുകളിൽ മൂന്നെണ്ണം കൂടി ഞായറാഴ്ച മുതൽ പുനരാരംഭിക്കാൻ ഒരുങ്ങി 'കർവ'.
റാസ് ബു ഫന്താസ് (എം126), അല്‍ വക്ര (എം133), ഖത്തര്‍ യൂനിവേഴ്സിറ്റി (എം147) എന്നിവിടങ്ങളിലേക്കുള്ള സർവിസുകാണ് വരും ദിവസം ഓടിത്തുടങ്ങുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
മെട്രോ യാത്രക്കാർക്ക് സ്റ്റേഷനു സമീപം രണ്ടുമുതൽ അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിൽ യാത്രാസൗകര്യം എന്ന നിലയിലാണ് ഓരോ മെേട്രാ സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ട് മെട്രോ ലിങ്ക് സർവിസ് നടത്തുന്നത്.
കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം പൂര്‍ണമായും അടച്ചിട്ട മെട്രോ ലിങ്ക് ഘട്ടംഘട്ടമായി വിവിധ റൂട്ടുകളിലേക്ക് സേവനങ്ങള്‍ പുനരാരംഭിക്കുകയാണ്.
ഉനൈസ 65 ഏരിയ, ലെജ്ബൈലത്ത് ഏരിയകള്‍, അല്‍ നാസര്‍, അല്‍ മിര്‍ഖാബ് അല്‍ ജദീദ് ഏരിയകള്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ സര്‍വിസുകളും അടുത്തിടെ ആരംഭിച്ചിരുന്നു.

