മൂന്നുദിനം കോർണിഷിൽ ഗതാഗത വിലക്ക്
text_fieldsദോഹ കോർണഷിലെ ഗതാഗത നിയന്ത്രണം
ദോഹ: ഖത്തർ ടൂറിസത്തിെൻറ പെരുന്നാൾ ആഘോഷ വേദിയായ ദോഹ കോർണിഷ് റോഡ് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും.
മേയ് മൂന്ന് മുതൽ അഞ്ചുവരെയാണ് മേഖലയിലെ ഗതാഗത നിയന്ത്രണം. അൽ ഷർഖ് ഇന്റർസെക്ഷൻ മുതൽ ഷെറാട്ടൻ വരെയും, ഷെറാട്ടൺ മുതൽ പോർട്ട് ഇൻറർസെക്ഷൻ വരെയും കോർണിഷ് റോഡ് അടച്ചിടും.സന്ദർശകർ സ്വന്തം വാഹനങ്ങൾക്ക് പകരം, മെട്രോ സർവിസുകൾ ഉപയോഗിച്ച് യാത്രെചയ്യുന്നതാവും ഉചിതം. അൽ ബിദ്ദ, കോർണിഷ്, വെസ്റ്റ്ബേ മെട്രോ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് കോർണിഷ് സ്ട്രീറ്റിലേക്ക് പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

