Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂ​ന്നു ബീ​ച്ച്...

മൂ​ന്നു ബീ​ച്ച് റി​സോ​ർ​ട്ടു​ക​ൾ, വ​ൻ​നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ

text_fields
bookmark_border
മൂ​ന്നു ബീ​ച്ച് റി​സോ​ർ​ട്ടു​ക​ൾ, വ​ൻ​നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ
cancel
camera_alt

പു​തി​യ ബീ​ച്ച്​ റി​സോ​ർ​ട്ടു​ക​ളി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ 

ദോ​ഹ: രാ​ജ്യ​ത്തിെൻറ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പു​തി​യ മൂ​ന്ന് റി​സോ​ർ​ട്ടു​ക​ൾ കൂ​ടി സ്​​ഥാ​പി​ക്കാ​നൊ​രു​ങ്ങി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ ദേ​ശീ​യ ടൂ​റി​സം കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​പു​ല​മാ​യ ച​ട​ങ്ങി​ലാ​ണ് മൂ​ന്ന് ബീ​ച്ച് റി​സോ​ർ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട​ത്.

റാ​സ്​ ബു​റൂ​ഖ്, ഫു​വൈ​രി​ത്, ബി​ൻ ഗ​ന്നാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ മൂ​ന്ന് റി​സോ​ർ​ട്ടു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്. പൊ​തു-​സ്വ​കാ​ര്യ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് റി​സോ​ർ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ടു​ള്ള രാ​ജ്യ​ത്തിെൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന വി​ഷ​ൻ 2030െൻ​റ പാ​ത​യി​ലൂ​ന്നി​യാ​ണ് പു​തി​യ സം​രം​ഭ​ങ്ങ​ൾ വ​രു​ന്ന​ത്.

മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ തീം ​പാ​ർ​ക്കൊ​രു​ക്കി​യ സ​ൽ​വ ബീ​ച്ച്​ റി​സോ​ർ​ട്ട്​ ഈ​യ​ടു​ത്താ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​‍െൻറ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മ​രു​ഭൂ​മി​യി​ലെ വെ​ള്ള​ച്ചാ​ട്ടം, അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്, വി​വി​ധ റൈ​ഡു​ക​ൾ, അ​രു​വി​ക​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കാ​ഴ്​​ച​ക​ൾ ഈ ​തീം പാ​ർ​ക്കി​ലു​ണ്ട്. ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ​നി​ന്നും 97 കി.​മീ​റ്റ​ർ അ​ക​ലെ അ​ബൂ​സം​റ​യി​​ലാ​ണ്​ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച സ​ൽ​വ ബീ​ച്ച് റി​സോ​ർ​ട്ട്. സ​ൽ​വ റോ​ഡി​ൽ എ​ക്​​സി​റ്റ്​ 84ൽ ​ആ​ണ്​ തീം ​പാ​ർ​ക്കും റി​സോ​ർ​ട്ടും സ്​​ഥി​തി ചെ​യ്യു​ന്ന​ത്. ക​താ​റ ഹോ​സ്​​പി​റ്റാ​ലി​റ്റി മാ​നേ​ജ്​​മെൻറി​‍െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലാ​ണ്​ സ​ൽ​വ ബീ​ച്ച്​ റി​സോ​ർ​ട്ടും തീം ​പാ​ർ​ക്കു​മു​ള്ള​ത്. ന​ട​ത്തി​പ്പ്​ ചു​മ​ത​ല ഹി​ൽ​ട്ട​ൺ ഹോ​ട്ട​ൽ​സ്​ ആ​ൻ​ഡ്​​ റി​സോ​ർ​ട്ടി​നാ​ണ്.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 115 വി​ല്ല​ക​ളും 246 മു​റി​ക​ളു​മു​ള്ള പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലും അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലിെൻറ മ​നോ​ഹാ​രി​ത പ്ര​ക​ട​മാ​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി​യും സ​ൽ​വ ബീ​ച്ച് റി​സോ​ർ​ട്ടിെൻറ സ​വി​ശേ​ഷ​ത​ക​ളാ​ണ്. മൂ​ന്നു കി​ലോ​മീ​റ്റ​ർ ൈപ്ര​വ​റ്റ് ബീ​ച്ച്, ല​ക്ഷ്വ​റി മ​റീ​ന, യാ​ച്ച് ക്ല​ബ്, വാ​ട്ട​ർ തീം ​പാ​ർ​ക്ക്, ഡൈ​വി​ങ്​ സെൻറ​ർ, സി​നി​മ തി​യ​റ്റ​റു​ക​ൾ, ഷോ​പ്പി​ങ്​ മാ​ൾ, അ​റേ​ബ്യ​ൻ വി​ല്ലേ​ജ്, സ്​​പാ-​ഹെ​ൽ​ത്ത് ക്ല​ബ് എ​ന്നി​വ​യും ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ൻ സൗ​ക​ര്യ​ങ്ങ​ളു​ള്ള ബീ​ച്ച്​ റി​സോ​ർ​ട്ടു​ക​ളാ​ണ്​ ഇ​നി​യും രാ​ജ്യ​ത്ത്​​വ​രു​ന്ന​ത്. നി​ക്ഷേ​പ​ക​ർ​ക്ക്​ മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​ണ്​ ഇ​വ ന​ൽ​കു​ന്ന​ത്.

നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ച​ട​ങ്ങി​ൽ ഖ​ത്ത​ർ നാ​ഷ​ന​ൽ ടൂ​റി​സം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ർ അ​ൽ ബാ​കി​ർ, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വാ​ണി​ജ്യ​കാ​ര്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലി​ഹ് ബി​ൻ മാ​ജി​ദ് അ​ൽ ഖു​ലൈ​ഫി, മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത വി​ഭാ​ഗം മേ​ധാ​വി എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ൽ അ​ദ്ഹം, ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beach resortsinvestment opportunities
Next Story