Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാതൃകയാണ്​ ഈ...

മാതൃകയാണ്​ ഈ മനുഷ്യത്വം

text_fields
bookmark_border
മാതൃകയാണ്​ ഈ മനുഷ്യത്വം
cancel
camera_alt

അഫ്​ഗാനിൽനിന്ന്​ ഒഴിപ്പിച്ചവർക്കായി ഖത്തറിൽ ഒരുക്കിയ താമസകേന്ദ്രത്തിൽനിന്നുള്ള ദൃശ്യം

ദോഹ: കണ്ടുശീലിച്ച അഭയാർഥി ക്യാമ്പുകളുടെ ദൃശ്യങ്ങളൊന്നുമല്ല ഇവിടെ.

അഫ്​ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ, പിറന്ന മണ്ണ്​ വി​ട്ട്​ പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട്​ ചേർത്ത്​ വരവേൽക്കുകയാണ്​ ഖത്തർ. കഴിഞ്ഞ ഒരാഴ്​ചയിലേറെ നീണ്ട ഒഴിപ്പിക്കലിൻെറ ഭാഗമായി അമേരിക്കൻ സേന, നാറ്റോ സഖ്യസേന, ഖത്തർ അമിരി എയർഫോഴ്​സ്​ എന്നിവർ ചേർന്ന്​ ഒഴിപ്പിച്ച്​ ഖത്തറിലെത്തിച്ച അഫ്​ഗാനികൾക്ക്​ ഹൃദ്യമായ താമസസംവിധാനമാണ്​ അധികൃതർ ഒരുക്കിയത്​.

ഹൗസിങ്​ വില്ലയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള താമസസൗകര്യങ്ങൾ വെളിപ്പെടുത്തുന്ന വിഡിയോ ദൃശ്യം ക​ഴിഞ്ഞ ദിവസം ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫിസ്​ പുറത്തുവിട്ടു. അഫ്​ഗാൻ പൗരന്മാർ, മാധ്യമപ്രവർത്തകർ, വിവിധ രാജ്യാന്തര സംഘടനകളുടെ ജീവനക്കാർ തുടങ്ങി ഏഴായിരത്തിലേറെ പേരാണ്​ ഇടത്താവളമെന്ന നിലയിൽ ഖത്തറിൽ കഴിയുന്നത്​. ഇവർക്ക്​ മികച്ച നിലവാരത്തിലുള്ള താമസസൗകര്യമാണ്​ ഒരുക്കിയത്​.

ബഹുനിലകളിലായുള്ള കെട്ടിടത്തിൽ ക്ലിനിക്കുകൾ, കുട്ടികൾക്കുള്ള വിനോദകേന്ദ്രങ്ങൾ, ഭക്ഷ്യ ഔട്​ലെറ്റുകൾ എന്നിവ തയാറാക്കിയിട്ടുണ്ട്​. ഇതിനു പുറമെ കുട്ടികൾക്ക്​ കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവ സമ്മാനമായും നൽകി.

ഖത്തർ അമിരി ഫോഴ്​സിൻെറ സ്​നേഹോഷ്​മളമായ സ്വീകരണവും പെരുമാറ്റവും പങ്കുവെക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കാബൂളിലെ വിമാനത്താവളത്തിൽ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയും താലോലിച്ചും സൈനികർ അവരെ സ്വീകരിച്ചത്​ ഹൃദ്യമായ കാഴ്​ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanity
News Summary - This humanity is exemplary
Next Story