ഈ കുതിര വിറ്റുപോയത് എട്ടുകോടി രൂപക്ക്
text_fields36 ലക്ഷം ഖത്തരി റിയാലിന് (ഏകദേശം 8.1 കോടി ഇന്ത്യൻ രൂപ) ലേലം ചെയ്ത യു.എ.ഇയിൽനിന്നുള്ള ‘ഡി ഷിഹാന’എന്ന കുതിര
ദോഹ: മൂന്നാമത് കതാറ ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കുതിരലേലം ശ്രദ്ധേയമായി. രാജ്യത്തിന്റെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഫെസ്റ്റിവൽ. 23 കുതിരകളെ പ്രദർശിപ്പിച്ച ലേലത്തിൽ നിരവധി പ്രമുഖരും കുതിരയോട്ട പ്രേമികളും കുതിര ഉടമകളും പങ്കെടുത്തു.
രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള പരമ്പരാഗത അറേബ്യൻ കുതിരകളെ വളർത്തുന്നവർ ലേലത്തിനെത്തി. ലേലത്തിൽ 36 ലക്ഷം ഖത്തരി റിയാലിനാണ് (ഏകദേശം 8.1 കോടി ഇന്ത്യൻ രൂപ) യു.എ.ഇയിൽനിന്നുള്ള ‘ഡി ഷിഹാന’എന്ന കുതിര വിറ്റുപോയത്.
ഖത്തറിൽനിന്നുള്ള ടോയ അൽ നായിഫ് മൂന്നു ലക്ഷം റിയാലിനും യു.എ.ഇയിൽനിന്നുള്ള ഡി സിറാജ് രണ്ടു ലക്ഷം റിയാലിനും ലേലം പോയി. ഖത്തറിലെ ജസീറ അൽ നാസർ മൂന്നുലക്ഷം റിയാൽ, തൂഖ് അൽ നായിഫ് രണ്ടുലക്ഷം റിയാൽ, യു.എ.ഇയിലെ എ.ജെ റാഡ്മൻ 1.8 ലക്ഷം റിയാൽ എന്നിങ്ങനെയാണ് വിറ്റുപോയത്