ദോഹ:തിരുവനന്തപുരം സ്വദേശിയായ പ്രവാസി ദോഹയിൽ നിര്യാതനായി. നെടുമങ്ങാട് അരസുപറമ്പ് ഗ്രീന്‍വാലി വീട്ടില്‍ പരേ തനായ ഹിന്ദുസ്ഥാന്‍ മുഹമ്മദ് ഇസ്മയില്‍ സൈനുല്‍ ആബിദിൻെറയും താജുന്നീസയുടെയും മകന്‍ സോജി സൈനുല്‍ ആബിദീന്‍ (41) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ദോഹ ലാരിസ ചോക്ലേറ്റിലെ ജീവനക്കാരന്‍ ആണ്. പത്ത് വർഷമായി ഖത്തറിലുണ്ട്. അവിവാഹിതനാണ്. സൈനുല്‍ ആബിദീന്‍ (യു.എ.ഇ) സഹോദരന്‍ ആണ്.
മൃതദേഹം ഞായറാഴ്ച വൈകുന്നേരം 7.30നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.