Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅവർ പറന്നുനടന്നു,...

അവർ പറന്നുനടന്നു, ഭാവനയുടെ അതിരില്ലാആകാശത്ത്​...

text_fields
bookmark_border
അവർ പറന്നുനടന്നു, ഭാവനയുടെ അതിരില്ലാആകാശത്ത്​...
cancel
camera_alt

ഗൾഫ്​മാധ്യമം ഓൺലൈൻ പെയിൻറിങ്​ മൽസരത്തിൽ കുട്ടികൾ പ​ങ്കെടുക്കുന്നു

ദോഹ: അതിരുകളില്ലാത്ത ഭാവനയുടെ ആകാശത്ത്​ കൊച്ചുകുട്ടികൾ പറന്നുനടന്നു, ചുരുങ്ങിയ സമയത്ത്​ അവർ വ്യത്യസ്​ത വിഷയങ്ങളിലുള്ള നൂറുകണക്കിന്​ ചിത്രങ്ങൾക്ക്​ നിറംപകർന്നു. കുട്ടികളുടെ മനസിനിണങ്ങിയ ചേരുവകളാൽ സമൃദ്ധമായ 'ഗൾഫ്​മാധ്യമം' ഓൺലൈൻ തൽസമയ പെയിൻറിങ്​ മൽസരം ശരിക്കും 'കളറാ'യി. വെള്ളിയാഴ്​ച സൂമിലൂടെ നടത്തിയ മൽസരം ഖത്തർ ഏറ്റെടുക്കുകയായിരുന്നു. കോവിഡ്​കാലത്ത്​ പാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയാത്ത കുട്ടികൾക്ക്​ മൽസരം ഏറെ അനുഗ്രഹമായി.

പ്രായമനുസരിച്ച്​ മൂന്ന്​ വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ വിവിധ രാജ്യക്കാരായ നൂറുകണക്കിന്​ കുട്ടികളാണ്​ പ​ങ്കെടുത്തത്​. ആയിരത്തോളം പേരാണ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​​. ചെസ്​റ്റ്​ നമ്പറും സ്​റ്റാമ്പ്​ ചെയ്​ത ഡ്രോയിങ്​ പേപ്പറുകളും നേരിട്ട്​ കൈപ്പറ്റിയവരെയാണ്​ പ​ങ്കെടുക്കാൻ അനുവദിച്ചത്​. ക്രയോൺസ്​ വിഭാഗത്തിൽ മൂന്ന്​ മുതൽ അഞ്ചുവയസുവരെയുള്ളവരുടെ മൽസരം രാവിലെ ഒമ്പതുമുൽ പത്തുവരെയായിരുന്നു. ഇവർക്ക്​​ 'ഡ്രീം ഹോം' എന്നതായിരുന്നു വിഷയം. ആറുമുതൽ പത്ത്​ വയസുവരെയുള്ളവർ 10.15 മുതൽ 11.15 വരെ സ്​കെച്ച്​ പെൻ വിഭാഗത്തിൽ വർണക്കൂട്ടുകൾ ഒരുക്കി. 'ഹാപ്പി ഫാമിലി' എന്നതായിരുന്നു ഇവരുടെ വിഷയം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസുവരെയുള്ളവർ 'ഫെസ്​റ്റിവെൽ' വിഷയത്തിൽ ഉച്ചക്ക്​ ഒന്നുമുതൽ രണ്ട്​മണി വരെ മൽസരിച്ചു.


മൽസരം ഓൺലൈനായി സംഘാടകർ നിയന്ത്രിക്കുന്നു

നേരത്തേ​ തന്നെ സൂം ലിങ്ക്​ വാട്​സ്​ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. ഇതുവഴി ചിത്രം വരക്കുന്നത്​ മുടങ്ങാതെ തൽസമയം സംഘാടകർ നിരീക്ഷിച്ചു.ആർ.ജെ. പാർവതിയാണ്​ മൽസരം നിയന്ത്രിച്ചത്​. ഉദ്​ഘാടന ചടങ്ങിൽ ഗൾഫ്​മാധ്യമം- മീഡിയാവൺ എക്​സിക്യുട്ടിവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ​ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ, ചിത്രകാരൻ ബാസിത്​ ഖാൻ, മീഡിയാവൺ മിഡിൽ ഈസ്​റ്റ്​ ഹെഡ്​ എം.സി.എ നാസർ എന്നിവർ പ​ങ്കെടുത്തു. സമാപനചടങ്ങിൽ റഹീം ഓമശ്ശേരി, മാർക്കറ്റിങ്​ ആൻറ്​ അഡ്​മിൻ മാനേജർ ആർ.വി. റഫീക്ക്​, അക്കൗണ്ട്​സ്​ ഹെഡ്​ പി. അമീർ അലി, ബ്യൂറോ ചീഫ്​ ഒ. മുസ്​തഫ എന്നിവർ പ​ങ്കെടുത്തു.


ഓൺലൈൻ പെയിൻറിങ്​ മൽസരത്തിൻെറ സമാപനചടങ്ങിൽ സംഘാടകർ ഗൾഫ്​മാധ്യമം-മീഡിയാവൺ എക്​സിക്യുട്ടിവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിക്കൊപ്പം

മൽസരഫലം 15ന്​ പുറത്തുവിടും

ഓൺലൈൻ പെയിൻറിങ്​ മൽസരത്തിൻെറ വിജയികളു​െട വിവരങ്ങൾ ഒക്​ടോബർ 15ന്​ പുറത്തുവിടും. പ്രമുഖ ചിത്രകാരൻമാരാണ്​ ജഡ്​ജിങ്​ പാനലിൽ ഉള്ളത്​. വരച്ച ചിത്രങ്ങൾ ഒക്​ടോബർ 12നുള്ളിൽ ഗൾഫ്​ സിനിമ സിഗ്​നലിലുള്ള ഗൾഫ്​മാധ്യമം ഓഫിസിൽ നേരി​െട്ടത്തിക്കണം. വിവരങ്ങൾക്ക്​ 55091170 നമ്പറിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamqatar newsonline painting competition
Next Story