തെർമൽ സ്ക്രീനിങ് ചിലയിടങ്ങളിൽ മാത്രം
text_fieldsദോഹ: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ തുടർന്ന് ആരോഗ്യ മന്ത്രാലയം. രോഗ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന് ഏർപ്പെടുത്തിയ ശരീരതാപം അളക്കുന്ന തെർമൽ സ്ക്രീനിങ് സംവിധാനം ഇനി വ്യാപകമായി ഉപയോഗിക്കേണ്ടെന്ന് അറിയിപ്പ്. പൊതുസ്ഥലങ്ങളിൽ മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളം, സീപോർട്ട്, രാജ്യാതിർത്തി എന്നിവിടങ്ങളിൽ മാത്രമായിരിക്കും ഇനി തെർമൽ സ്ക്രീനിങ് നിർബന്ധം. ഇതോടെ, ഷോപ്പിങ് മാളുകൾ, പള്ളികൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുേമ്പാൾ ശരീര താപം അളക്കണമെന്ന നിബന്ധന ഒഴിവാകും. തെർമൽ സ്ക്രീനിങ് ചിലയിടങ്ങളിൽ മാത്രംരാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കൽ നാലാം ഘട്ടത്തിെൻറ ഭാഗമായാണ് പുതിയ ഇളവ്. പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതും ആക്ടിവ് രോഗികളുടെ എണ്ണം 900ത്തിനും താഴെയെത്തിയതുമെല്ലാം കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർക്ക് പ്രേരണയായി. പൊതു സ്ഥലങ്ങളില്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് വേണമെന്ന നിബന്ധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബർ മൂന്ന് മുതലാണ് കോവിഡ് നിയന്ത്രണ ലഘൂകരണത്തിെൻറ നാലാം ഘട്ടം പ്രാബല്യത്തിൽ വന്നു തുടങ്ങിയത്്. പൊതുസ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ മാസ്ക് ഒഴിവാക്കാൻ അനുവാദം നൽകുകയും സ്കൂളുകളിലും ഓഫിസുകളിലും മുഴുവൻ വിദ്യാർഥികൾക്ക് പ്രവേശനവും നൽകിയും രാജ്യം സാധാരണ ഗതിയിൽ തിരികെയെത്തുകയാണ്. പള്ളികളിലെ അഞ്ചുനേര നമസ്കാരങ്ങളിൽ സാമൂഹിക അകലം ഒഴിവാക്കാനുള്ള തീരുമാനവും നടപ്പായിക്കഴിഞ്ഞു.