കോവിഡ് ബാധയിൽ ഗണ്യമായ വർധനവില്ല –ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ
text_fieldsഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ
ദോഹ: സെപ്റ്റംബർ മാസം തുടങ്ങിയതു മുതൽ രാജ്യത്ത് കോവിഡ് ബാധയിൽ ഗണ്യമായ വർധനവില്ലെന്ന് കോവിഡ് -19 ദേശീയ സ്ട്രാറ്റജിക് കമ്മിറ്റി തലവൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. പക്ഷേ, വൈറസ് രണ്ടാം വരവ് ഉണ്ടായാൽ തുടർനടപടികൾ സ്വീകരിക്കാനും കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാനും രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
'ഖത്തർ എങ്ങെനയാണ് കോവിഡ് ഭീഷണിയെ നേരിടുന്നത്' വിഷയത്തിൽ നടന്ന ഓൺലൈൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാഗം തലവൻ കൂടിയായ ഡോ. ഖാൽ. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻെറ നേതൃത്വത്തിൽ േഗ്ലാബൽ പബ്ലിക് ഡിേപ്ലാമസി നെറ്റ്വർക്കാണ് പരിപാടി നടത്തിയത്.
രാജ്യം നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ നാലാംഘട്ടത്തിലാണ്. തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് സൂചകങ്ങളാണ് പൊതുജനാരോഗ്യമന്ത്രാലയം പരിഗണിക്കുന്നത്. സാംക്രമികരോഗ ശാസ്ത്രം, ആരോഗ്യസംരക്ഷണ ശേഷി, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടവയാണവ. ഇക്കാര്യങ്ങൾ ആരോഗ്യമന്ത്രാലയം നിരന്തരം പരിശോധിച്ച് കോവിഡ് നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ അതോ നിയന്ത്രണങ്ങൾ നീക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സർക്കാറിെന അറിയിക്കുന്നു. ഇതനുസരിച്ച് നിയന്ത്രണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് ചെയ്തുവരുന്നത്. വിജയകരമായതും ഗുണപ്രദവും സുരക്ഷിതവുമായ വാക്സിൻ കണ്ടെത്തുക എന്നതുമാത്രമാണ് രോഗത്തിനെതിരെയുള്ള ഏക പരിഹാരം. ഖത്തറിനു മാത്രമല്ല ലോകത്തിന് മൊത്തം ഈ മഹാമാരിക്കെതിരെയുള്ള അന്തിമപരിഹാരമാർഗം അതാണ്.
ചില പ്രധാന സ്ഥാപനങ്ങൾ വാക്സിനുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ചിലർ ഏറെ മുന്നോട്ടുപോയി. ഒക്ടോബർ അവസാനത്തോടെ ഈ പരീക്ഷണങ്ങളുെട മൂന്നാംഘട്ടത്തിൻെറ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ചിലത് കോവിഡ് രോഗം തടയുന്നതിൽ ഫലപ്രദമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വർഷം അവസാനത്തിന് മുേമ്പ വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചേക്കാം. ചിലപ്പോൾ അതിലും സമയമെടുത്തേക്കാം. മിക്കവാറും എല്ലാ രാജ്യങ്ങളും തങ്ങളുെട ജനങ്ങളെ രോഗത്തിൽ നിന്ന് രക്ഷിക്കാനാവശ്യമായ അളവിൽ വാക്സിനുകൾ ശേഖരിക്കും. കൊറോണ വൈറസ് ഒരുപക്ഷേ, പകർച്ചപ്പനി പോലെ വരുന്ന കുറെ വർഷങ്ങൾ നിലനിൽക്കാം. അല്ലെങ്കിൽ എല്ലാ വർഷവും അതിൻെറ വരവ് ഉണ്ടാകാം.
എന്നാൽ, വാക്സിൻ വിജയിച്ചാൽ ഏതുതരത്തിലുള്ള കോവിഡ് വരവും തടയാനാകും. ഏെറ താമസിയാതെത്തന്നെ നമുക്ക് വൈറസ് ബാധ ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാകുമെന്നും ഡോ. ഖാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

