Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ദാ​യ നി​കു​തി ഇ​ല്ല;...

ആ​ദാ​യ നി​കു​തി ഇ​ല്ല; വാ​റ്റ്​ പ​രി​ഗ​ണ​ന​യി​ൽ

text_fields
bookmark_border
ആ​ദാ​യ നി​കു​തി ഇ​ല്ല; വാ​റ്റ്​ പ​രി​ഗ​ണ​ന​യി​ൽ
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ആ​ദാ​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ ദേ​ശീ​യ നി​കു​തി അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് ബി​ന്‍ ഇ​സ്സാ അ​ല്‍ മു​ഹ​ന്ന​ദി വ്യ​ക്​​ത​മാ​ക്കി.

അ​റ​ബിക്​ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, മൂ​ല്യ​വ​ര്‍ധി​ത നി​കു​തി ഏ​ര്‍പ്പെ​ടു​ത്തു​ന്ന കാ​ര്യം ഇ​പ്പോ​ഴും നി​യ​മ​നി​ർ​മാ​ണ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ത​ന്നെ​യാ​ണെ​ന്ന്​ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െൻറ വ​രു​മാ​ന സ്രോ​ത​സ്സു​ക​ള്‍ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് നി​കു​തി​യെ​ന്ന്​ അ​ദ്ദേ​ഹ പ​റ​ഞ്ഞു. നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി ലോ​ക​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​കു​തി നി​ര​ക്കാ​ണ് ഖ​ത്ത​റി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വി​വി​ധ മേ​ഖ​ല​ക​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും നി​ല​വി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള നി​കു​തി​യി​ള​വു​ക​ള്‍ അ​തോ​റി​റ്റി അ​വ​ലോ​ക​നം ചെ​യ്തു വ​രു​ക​യാ​ണ്.

ഓ​രോ മേ​ഖ​ല​യു​ടെ​യും ബി​സി​ന​സ് രം​ഗ​ത്തെ പ്ര​ക​ട​നം വി​ല​യി​രു​ത്തി മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്നും ഇ​സ്സാ അ​ല്‍ മു​ഹ​ന്ന​ദി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax
News Summary - There is no income tax; In VAT consideration
Next Story