അൽ മഹാ ദ്വീപിൽ അതിഥികൾക്കിനി കാർ പ്രവേശന ഫീസില്ല
text_fieldsഅൽ മഹാ ദ്വീപ്
ദോഹ: ലുസൈൽ വിന്റർ വണ്ടർലാൻഡിലെയും അൽ മഹാ ദ്വീപിലെ റസ്റ്റാറന്റുകളിലെയും അതിഥികൾക്കുള്ള കാർ പ്രവേശന ഫീസ് ഒഴിവാക്കി. അൽ മഹാ ദ്വീപിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്. ‘ലുസൈൽ വിന്റർ വണ്ടർലാൻഡിലെയും അൽ മഹാ ഐലൻഡ് റസ്റ്റാറന്റുകളിലെയും അതിഥികൾക്ക് ഇനി എല്ലാ സീസണിലും കാർ പ്രവേശനം സൗജന്യമാണ്’ -അൽ മഹാ ദ്വീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രവേശന ഫീസ് അടക്കുന്നത് ഒഴിവാക്കാൻ റസ്റ്റാറന്റുകളിലോ ലുസൈൽ വിന്റർ വണ്ടർലാൻഡിലോ പാർക്കിങ് ടിക്കറ്റുകൾ സ്റ്റാമ്പ് ചെയ്യണമെന്നും കുറിപ്പിൽ സന്ദർശകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലുസൈൽ മറീന പ്രൊമെനേഡിന് കുറുകെ സ്ഥിതിചെയ്യുന്നതും ഒരു കോസ്വേയിലൂടെ മെയിൻ ലാൻഡുമായി ബന്ധിപ്പിച്ചിരിക്കുന്നതുമായ രാജ്യത്തെ ഏറ്റവും പുതിയ വിനോദ-വിശ്രമ സ്ഥലമാണ് അൽ മഹാ ദ്വീപ്. കഴിഞ്ഞ വർഷമാണ് ഇത് ഉദ്ഘാടനം ചെയ്തത്. 100,000 ചതുരശ്ര മീറ്റർ അത്യാധുനിക തീം പാർക്ക്, ലുസൈൽ വിന്റർ വണ്ടർലാൻഡ്, നമ്മോസ് ബീച്ച് ക്ലബ്, ഹൈ-എൻഡ് ഡൈനിങ് സ്പോട്ടുകൾ തുടങ്ങി ആളുകളെ ആകർഷിക്കുന്ന പലതും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

