Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ ഈദുഗാഹുകൾ ഇല്ല

text_fields
bookmark_border
ഖത്തറിൽ ഈദുഗാഹുകൾ ഇല്ല
cancel

ദോഹ: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുത്ത പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കും. സാധാരണ ജുമുഅ നമസ്കാരം നടക്കുന്ന തെരഞ്ഞെടുത്ത പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം ഉണ്ടിയിരിക്കുക. രാവിലെ 5.53 ന് പെരുന്നാൾ നമസ്കാര സമയം ആരംഭിക്കും. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു.

പെരുന്നാൾ നമസ്‌കാരവും ഖുതുബയും ഉൾപ്പെടെയുള്ള മുഴുവൻ ചടങ്ങുകളും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. തുറസ്സായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളിലും മറ്റ് താൽക്കാലിക നമസ്‌കാര ഇടങ്ങളിലും ഇത്തവണ പെരുന്നാൾ നമസ്‌കാരം അനുവദിക്കില്ല. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി ഖുതുബയിൽ പ്രത്യേക പ്രാർത്ഥനകൾ ഉൾപ്പെടുത്താനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There are no Eid prayer in Qatar
Next Story