നാടക കലാകാരൻ മുഹമ്മദ് ബൗജസ്സും നിര്യാതനായി
text_fieldsമുഹമ്മദ് ബൗജസ്സും
ദോഹ: ഖത്തറിലെ പ്രമുഖ നാടക കലാകാരൻ മുഹമ്മദ് ബൗജസ്സും (77) നിര്യാതനായി. ഖത്തറിലെ തിയറ്റർ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവർത്തകനായിരുന്ന അദ്ദേഹം നാടക കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും റേഡിയോ, ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ നാടക -റേഡിയോ സംവിധായകനായും പ്രവർത്തിച്ചു. 1965 -1966 വർഷങ്ങളിൽ അൽ അദ് വ സംഗീത -നാടക ഗ്രൂപ്പിലൂടെ അദ്ദേഹം കരിയർ ആരംഭിച്ചു. 1970ൽ ഖത്തർ തിയറ്റർ ട്രൂപ്പിൽ ചേർന്ന അദ്ദേഹം മരിക്കുന്നതുവരെ അതിന്റെ ഭാഗമായിരുന്നു.
കുവൈത്തിലെ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയറ്റർ ആർട്സിലും ഈജിപ്തിലെ അക്കാദമി ഓഫ് ആർട്സിലും പഠനം നടത്തിയ അദ്ദേഹം ജി.സി.സിയിൽനിന്ന് അഭിനയത്തിൽ ബിരുദം നേടിയയാളാണ്. പഠത്തിനുശേഷം സാംസ്കാരിക, കലാ വകുപ്പിലെ നാടക വിഭാഗത്തിൽ ചേർന്നു. 1981 നവംബറിൽ ഖത്തർ നാഷനൽ തിയറ്ററിന്റെ ജനറൽ മാനേജറായി ചുമതലയേറ്റു. 2023ലെ ദോഹ തിയറ്റർ ഫെസ്റ്റിവൽ പുരസ്കാരമടക്കം നിരവധി അവാർഡുകളും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

