പ്രപഞ്ച വിസ്മയങ്ങൾ അടുത്തറിയാം
text_fieldsദോഹ: ബഹിരാകാശ നിരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും പ്രപഞ്ച വിസ്മയങ്ങൾ അടുത്തറിയാൻ താൽപര്യമുള്ളവർക്കും അപൂർവ അവസരവുമായി അസ്ട്രോണമി ക്യാമ്പ് ഒരുക്കി കലണ്ടർ ഹൗസ്. ഫെബ്രുവരി 19, 20, 26, 27 തീയതികളിലായി അൽ ആമ്രിയയിലാണ് ക്യാമ്പ്. രാജ്യത്ത് തെളിഞ്ഞ ആകാശമുള്ള പ്രദേശമാണ് അൽ ആമ്രിയ. ഇവിടെ നക്ഷത്ര നിരീക്ഷണവും ആകാശത്തെ അത്ഭുതങ്ങളുമെല്ലാം വ്യക്തമായി വീക്ഷിക്കാനാകും. നക്ഷത്ര നിരീക്ഷണത്തിലൂടെ ആകാശത്തെ വിവിധ നക്ഷത്രസമൂഹങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കാനും അത്യാധുനിക ടെലിസ്കോപ് കാഴ്ചകളിലൂടെ ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും അടുത്തുകാണാനും സാധിക്കും.
നക്ഷത്രങ്ങളെ നോക്കി ദിശ മനസ്സിലാക്കാനുള്ള വിദ്യകളും പഠിക്കാനുള്ള അവസരമൊരുക്കിയാണ് ക്യാമ്പ്. ഗോളശാസ്ത്രത്തെ പറ്റിയുള്ള ചർച്ചകളും മറ്റു വിനോദ, വിജ്ഞാന പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. അസ്ട്രോണമി ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചു. ഖത്തർ കലണ്ടർ ഹൗസിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 55779901, https://qatarch.com/events
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

