ഈസക്ക എന്ന വിസ്മയം’ ദോഹയില്‍ പ്രകാശനം ചെയ്തു
text_fields‘ഈസക്ക എന്ന വിസ്മയം’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി പ്രവർത്തിച്ച് വിടപറഞ്ഞ കെ. മുഹമ്മദ് ഈസയെക്കുറിച്ച് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്മ പുസ്തകം ‘ഈസക്ക എന്ന വിസ്മയം’ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്നു. ഖത്തറിലെ സാമൂഹിക സാംസ്കാരിക നായകന്മാര് ഒരുമിച്ചുചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉജ്ജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് റഷീദ് അഹ്മദ്, കെ.എം.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശ്ശേരി, ലോക കേരളസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു, ഗ്രാമഫോണ്‍ ഖത്തര്‍ സംവിധായകന് ഡോ. റഷീദ് പട്ടത്ത്, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ നൗഷാദ്, മൊമന്റം മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സൈഫുദ്ദീന്, പ്രവാസി മലയാളി ഓര്ഗനൈസേഷന് പ്രസിഡന്റ് സിദ്ദീഖ് ചെറുവല്ലൂര്‍, ഇശല്‍മാല മാപ്പിളകല സാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട്, ഈസക്കയുടെ മക്കളായ നാദിര്‍ മുഹമ്മദ് ഈസ, നമീര്‍ മുഹമ്മദ് ഈസ, മരുമകന് ആസാദ് അബ്ദുറഹിമാന് എന്നിവര്‍ സംബന്ധിച്ചു. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. ആര്.ജെ. ഷിഫിനായിരുന്നു പരിപാടിയുടെ അവതാരകന്. പുസ്തകത്തിന്റെ കോപ്പികള്‍ക്ക് ദോഹയില്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

