ശൈത്യകാല ക്യാമ്പിങ് സീസണ് മേയ് 21വരെ നീട്ടി
text_fieldsശൈത്യകാല ക്യാമ്പിങ് സീസണിെൻറ ഭാഗമായി നിർമിച്ച കൂടാരങ്ങൾ
ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണ് മേയ് 21വരെ ദീര്‍ഘിപ്പിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചുക്യാമ്പര്മാരുടെ അഭ്യര്ഥനമാനിച്ചാണിത്. കോവിഡ്വ്യാപന സാഹചര്യത്തില്‍ സുരക്ഷിതമായ അകലം പാലിക്കാനും തിരക്കേറിയ സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ ഒഴിവാക്കാനും ക്യാമ്പിങ് ദീര്‍ഘിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ക്യാമ്പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യവും സുരക്ഷയും ലഭ്യമാകേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രാലയം കോവിഡ് പ്രതിരോധ നടപടികളും സുരക്ഷയും തുടര്‍ന്നും ക്യാമ്പുകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ക്യാമ്പിങ്ങിൽ നിയമലംഘനങ്ങൾ ഏറെ കുറവാണ്. സീലൈൻ, ഖോർ അൽ ഉദൈദ് മേഖലകളിലാണ് കൂടുതൽ ക്യാമ്പുകൾ ഉള്ളത്. ഈ സീസണിൽ ക്യാമ്പർമാർ കൂടുതൽ ജാഗ്രതയുള്ളവരും ബോധവാന്മാരുമാണ്. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന നടപടികളിൽ നിന്നെല്ലാം ക്യാമ്പർമാർ വിട്ടുനിൽക്കുന്നുണ്ട്.
കാമ്പയിനിൽ സീലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കാൻ പ്രത്യേകസമിതി രൂപവത്കരിച്ചിരുന്നു. എല്ലായിടത്തും പൊലീസ് സംഘത്തെ പരിശോധനക്ക് നിയോഗിച്ചു. ശൈത്യകാല ക്യാമ്പിങ് നടത്തുന്ന മറ്റുള്ളിടത്തും പരിശോധന ശക്തമാണ്. ചെറുപ്പക്കാർ ഏതുതരത്തിലുള്ള വിനോദങ്ങളിലാണ് ഏർപ്പെടുന്നത് എന്നതുസംബന്ധിച്ചും കുട്ടികൾക്ക് മോട്ടോർ ൈസക്കിളുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ടും നിരീക്ഷണവുമുണ്ട്. ഖത്തരി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാണ് ക്യാമ്പിങ് സീസണ് നടത്തുന്നത്. ക്യാമ്പ് സീസണ് അവസാനിച്ചാലുടന്‍ കൂടാരങ്ങള്‍ പൊളിച്ചുമാറ്റിയിരിക്കണം. ഇത് എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

