വൈറസ് നിലവിലുണ്ട്, ജാഗ്രത പാലിക്കണം
text_fieldsദോഹ: ഇന്നുമുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങും. എന്നാൽ കൊറോണ വൈറസിൻെറ സാന്നിധ്യം രാജ്യത്ത് നിലനിൽക്കുകയാണ്. ഇതിനാൽ ജാഗ്രതയിൽ വീഴ്ച വരുത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക അകലം പാലിക്കൽ, കൈകൾ സോപ്പിട്ടുകഴകൽ, മാസ്ക് ധരിക്കൽ പോലുള്ള പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കണം. എല്ലാ പള്ളികളിലും അഞ്ചുനേരത്തേ നമസ്കാരത്തിനും പത്തുമിനിറ്റ് മുേമ്പ എത്താമെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യമന്ത്രാലയം നേരത്തേ അറിയിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ പത്ത് മിനിറ്റ് സമയം ഉണ്ടാകും. നേരത്തേ ഇത് അഞ്ചുമിനിറ്റായിരുന്നു. ജുമുഅ നമസ്കാരത്തിന് രണ്ടാം ബാങ്ക് വിളിക്കുന്നതിന് 20 മിനിറ്റു മുേമ്പയും പള്ളികളിൽ എത്താം. പള്ളികളിൽ തുടർന്നും 12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. ടോയ്ലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചിടും. സ്ത്രീകളുടെ നമസ്കാര ഇടങ്ങളും അടഞ്ഞുതെന്ന കിടക്കും. രോഗികൾ കുറഞ്ഞുവരുന്നതിനാൽ മേയ് 28 മുതൽ വെള്ളിയാഴ്ച കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്. ദോഹ മെട്രോ, കർവ ബസുകൾ എന്നിവ ഇന്നുമുതൽ വെള്ളി, ശനി അടക്കം എല്ലാ ദിവസങ്ങളിലും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
കോവിഡ്: പുതിയ രോഗികൾ 286
ദോഹ: രാജ്യത്ത് ഇന്നലെ പുതിയ കോവിഡ് രോഗികൾ 286 മാത്രം. ഇന്നലെ മരണമില്ല. ആഴ്ചകൾക്കു ശേഷം ആദ്യമായാണ് മരണമില്ലാത്ത ദിനം വന്നത്. നിലവിൽ ആകെ 552 പേരാണ് മരിച്ചിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 171 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 115 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരുമാണ്. 152 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 4083 ആണ്. ഇന്നലെ 14776 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2009716 പേരെ പരിശോധിച്ചപ്പോൾ 216683 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 212048 പേർക്കാണ് രോഗമുക്തിയുണ്ടായത്. 236 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 147 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

