Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓറിയന്‍റിലിന്‍റെ...

ഓറിയന്‍റിലിന്‍റെ രുചിവൈവിധ്യം ഇനി വുകൈര്‍ എസ്ദാന്‍ ഒയാസിസിലും

text_fields
bookmark_border
ഓറിയന്‍റിലിന്‍റെ രുചിവൈവിധ്യം ഇനി വുകൈര്‍ എസ്ദാന്‍ ഒയാസിസിലും
cancel
camera_alt

അല്‍വുകൈറിലെ എസ്ദാന്‍ ഒയാസിസില്‍ ആരംഭിച്ച ഓറിയന്‍റൽ റസ്റ്റാറന്‍റ് ഉദ്ഘാടനം നിർവഹിച്ചശേഷം എബിഎൻ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജെ.കെ. മേനോന്‍ ജീവനക്കാർക്കും മാനേജ്മെന്‍റ് അംഗങ്ങൾക്കുമൊപ്പം

ദോഹ: ഖത്തറിലെ ഇന്ത്യൻ-അറബിക് രുചിവൈവിധ്യങ്ങള്‍ക്ക് പ്രശസ്തമായ ഓറിയന്‍റല്‍ ബേക്കറി റസ്റ്റാറന്റുകളുടെ പുതിയ ഷോറൂം അല്‍വുകൈറിലെ എസ്ദാന്‍ ഒയാസിസില്‍ ആരംഭിച്ചു. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലെന്നതാണ് ഓറിയന്‍റലിന്‍റെ പ്രത്യേകത. മലയാളിയുടെ തനത് രുചിക്കൂട്ടുകള്‍ ഖത്തറിലെ മലയാളിക്ക് സമ്മാനിക്കുന്നതില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടുകാലത്തെ പാരമ്പര്യംകൂടിയുണ്ട് ഓറിയന്‍റലിന്. മലയാളിയുടെ തനത് പാരമ്പര്യ സദ്യവിഭവങ്ങളൊരുക്കുന്നതില്‍ ഓറിയന്‍റല്‍ റസ്റ്റാറന്‍റ് എന്നും മുന്‍പന്തിയിലുണ്ട്.

60 വര്‍ഷത്തെ പ്രവര്‍ത്തനമികവില്‍ ഉപഭോക്താക്കളുടെ അഭ്യർഥനമാനിച്ചാണ് പുതിയ റസ്റ്റാറന്‍റ്, ബേക്കറി വിഭാഗങ്ങള്‍ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആദ്യ നില ബേക്കറി വിഭവങ്ങള്‍ക്കുള്ളതാണ്. കുബൂസ്, വിവിധതരം ബ്രഡുകളും, ഇന്ത്യന്‍ സ്വീറ്റ്സുകളും മോഡേൺ കേക്കുകളും ആദ്യത്തെനിലയില്‍ ലഭ്യമാണ്. നാടൻ രുചിക്കൂട്ടില്‍ തീര്‍ക്കുന്ന ഉണ്ണിയപ്പം, അച്ചപ്പം, മിക്ചര്‍ തുടങ്ങിയവയുമുണ്ട്.

ദോശവിഭവങ്ങളില്‍ തുടങ്ങി അറബിക് വിഭവങ്ങള്‍വരെ ലഭ്യമാണ്. ഓറിയന്‍റല്‍ റസ്റ്റാറന്‍റ് ബേക്കറി ഷോറൂമുകളുടെ ഉദ്ഘാടനം ബെഹ്സാദ് ഗ്രൂപ് സീനിയര്‍ ഡയറക്ടറും കുടുംബാംഗങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജെ.കെ. മേനോന്‍ മുഖ്യാതിഥിയായിരുന്നു.

ഐ.സി.സി പ്രസിഡന്‍റ് പി.എന്‍. ബാബുരാജ്, ഐ.ബി.പി.സി വൈസ് പ്രസിഡന്‍റ് മനോജ് മേഗ്ചേനി, ഐ.സി.സി ഉപദേശകസമിതി അംഗം ജയതി മൈത്ര, ഭവന്‍സ് പബ്ലിക് സ്കൂള്‍ ഡയറക്ടര്‍മാരായ പി. മോഹ്സിൻ, വി.കെ. സലീം, എ.പി. മണികണ്ഠന്‍, അല്‍ മുഫ്താ റെന്‍റ് എ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Esdan Oasisoriental flavors
News Summary - The variety of oriental flavors is now available at Wukair Esdan Oasis
Next Story