നവീകരിച്ച കാൻസർ ഡേ കെയർ യൂനിറ്റ് പ്രവർത്തനം തുടങ്ങി
text_fieldsനവീകരിച്ച ഡേ കെയർ യൂനിറ്റിൻെറ പ്രവർത്തനം സംബന്ധിച്ച് പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിക്ക് അധികൃതർ വിശദീകരിക്കുന്നു
ദോഹ: ദേശീയ കാൻസർ കെയർ ആൻഡ് റിസർച് സെൻററിലെ (എൻ.സി.സി.സി.ആർ) നവീകരിച്ച ഡേ കെയർ യൂനിറ്റ് പ്രവർത്തനം തുടങ്ങി. പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തിൻെറ മറ്റ് ആരോഗ്യമേഖലകളിൽ ഒരുതരത്തിലുള്ള ശ്രദ്ധക്കുറവും വരുത്തിയിരുന്നിെല്ലന്ന് മന്ത്രി പറഞ്ഞു.
ഇതിനുള്ള മികച്ച ഉദാഹരണമാണ് നവീകരിച്ച കാൻസർ ഡേ കെയർ സെൻറർ. 16 കിടക്കകളിൽനിന്ന് 52 കിടക്കകളായാണ് സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലും മറ്റ് മേഖലകളിൽ കൂടുതൽ ശ്രദ്ധചെലുത്തിയിരുന്നു എന്നതിൻെറ തെളിവാണിത്. എല്ലാവർക്കും ഉന്നത ഗുണനിലവാരമുള്ള ചികിത്സ നൽകുക എന്നതാണ് രാജ്യത്തിൻെറ ലക്ഷ്യം. വിദഗ്ധ പരിചരണമാണ് ഡേ കെയർ സെൻററിൽ ലഭിക്കുക. ഉദ്ഘാടനത്തിനെത്തിയ മന്ത്രി എൻ.സി.സി.സി.ആർ അർജൻറ് കെയർ യൂനിറ്റും ഔട്ട്പേഷ്യൻറ് വിഭാഗവും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

