ട്രോഫി ഇവിടെയുണ്ട്
text_fieldsലോകകപ്പ് 500 കൗണ്ട് ഡൗണിെൻറ ഭാഗമായി ഖത്തറിലെത്തിയ ഫിഫ വേൾഡ്കപ്പ് ട്രോഫി
ദോഹ: 2022 ഫിഫ ലോകകപ്പിലേക്ക് 500 ദിന കൗണ്ട് ഡൗൺ എണ്ണിത്തുടങ്ങിയ ഖത്തറിന് ആവേശമായി ലോകകപ്പ് ജേതാക്കൾക്കുള്ള ട്രോഫിയെത്തി. അടുത്ത വർഷം നവംബർ 21ന് കിക്കോഫ് കുറിക്കുന്ന വിശ്വമേളയിലെ വിജയികൾക്കുള്ള ട്രോഫിയാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. എന്നാൽ, പൊതു ജനങ്ങൾക്കും ഫുട്ബാൾ ആരാധകർക്കും പ്രദർശനത്തിനായി ട്രോഫി ഇപ്പോൾ ലഭ്യമാവില്ല. നേരത്തെ ലോകകപ്പ് കൗണ്ട് ഡൗൺ 1000ത്തിൽ എത്തിയപ്പോഴും ആരാധകർക്ക് ആവേശമാവാൻ ട്രോഫി ആതിഥേയ രാജ്യത്ത് എത്തിയിരുന്നു.
വിശ്വമേളയോടനുബന്ധിച്ചുള്ള പ്രചാരണ കാമ്പയിെൻറ ഭാഗമായാണ് ലോകകപ്പ് ട്രോഫിയുടെ വരവ്. ഏതാനും ദിവസത്തിനു ശേഷം, കിരീടം സൂറിച്ചിലെ ഫിഫ ആസ്ഥാനത്തേക്ക് തന്നെ മടങ്ങും. ഔദ്യോഗിക കൗണ്ട് ഡൗൺ ആരംഭിക്കുന്ന ഒരു വർഷത്തോടനുബന്ധിച്ചാവും ട്രോഫിയുടെ പ്രചാരണവും പൊതുജനങ്ങൾക്കുള്ള പ്രദർശനവും ആരംഭിക്കുക.

