ഖത്തറിന്‍റെ ഗതാഗത മേഖല ലോകകപ്പിന് ശേഷവും കരുത്താർജിക്കും
text_fieldsദോഹ: ലോകകപ്പ് വേളയിലും ശേഷവും ഖത്തറിന്റെ ഗതാഗത മേഖല ശക്തി പ്രാപിക്കുമെന്ന് റിപ്പോർട്ട്. ഖത്തറിലെ ഗതാഗത മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനി വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്ര, വിനോദസഞ്ചാര മേഖലയിൽ ഗതാഗത മേഖല വലിയ പങ്കാണ് വഹിക്കുന്നതെന്നും അന്താരാഷ്ട്ര വിനോദസഞ്ചാരം രാജ്യത്ത് തിരികെ ശക്തിപ്രാപിക്കുന്നതിന്റെ അടയാളങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ ഗതാഗത മേഖലയുടെ ആവശ്യം ഉയർന്നതായിരിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഈ വർഷം സെപ്റ്റംബറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 74.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021 സെപ്റ്റംബറിൽ 18,19,250 ആയിരുന്ന യാത്രക്കാരുടെ എണ്ണം 2022 സെപ്റ്റംബറിൽ 31,72,062 ആയി വർധിച്ചിട്ടുണ്ട്. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതിനാൽ ലോകകപ്പിന് ശേഷവും സന്ദർശകരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

