സായുധ സേനയുടെ പരിശീലന പരിപാടി സമാപിച്ചു
text_fieldsയു.എസ് സേനയുമായി ചേര്‍ന്ന് ഖത്തരി സായുധ സേന നടത്തിയ പരിശീലന പരിപാടി ‘ഇൻവിൻസബൽ സെക്യൂരിറ്റി
സെൻട്രി 2021’ സമാപിച്ചപ്പോൾ
ദോഹ: യു.എസ് സേനയുമായി ചേര്‍ന്ന് ഖത്തരി സായുധ സേന നടത്തിയ പരിശീലന പരിപാടി സമാപിച്ചു. 'ഇൻവിൻസബൽ സെക്യൂരിറ്റി സെൻട്രി 2021' എന്ന പേരിലായിരുന്നു അഞ്ച് ദിവസത്തെ പരിശീലനം. പ്രതിസന്ധികൾ വരുേമ്പാൾ എത്തരത്തിൽ നേരിടണമെന്ന കാര്യങ്ങളാണ് പ്രധാനമായും പരിശീലനത്തിൽ ഉണ്ടായിരുന്നത്. ഈ വര്‍ഷം ഖത്തര്‍ ആതിഥേയത്വം വഹിച്ച ഈ പരിപാടി അമേരിക്കന്‍ ഐക്യനാടുകളിലെ സെന്‍ട്രല്‍ കമാന്‍ഡിനുള്ള വാര്‍ഷിക പരിശീലന പരിപാടി കൂടിയാണ്.
ഖത്തര്‍ പ്രതിരോധ മന്ത്രാലയം, ദോഹയിലെ യു.എസ് എംബസി, യു.എസ് സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയുടെ ഏകോപനത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉഭയകക്ഷി ആസൂത്രണത്തിെൻറ കൃത്യത ഉറപ്പുവരുത്തുന്നതിനും ഭരണ സൈനിക കാഡര്‍മാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. രാജ്യാന്തര തീവ്രവാദ ഭീഷണികൾ ചെറുക്കാനുള്ള പദ്ധതികൾ ഏകോപനത്തിനും ആസൂത്രണം ചെയ്യുന്നതിനും പരിശീലനം പ്രാധാന്യം നൽകി. ഖത്തര്‍ സായുധ സേനക്കും യു.എസ് സേനക്കും പരസ്പരം പരിശീലനം നൽകാനും പ്രവര്‍ത്തന തലത്തില്‍ പ്രാദേശിക സുരക്ഷക്ക് പൊതുവായ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനും പരിശീലന പരിപാടി അവസരം നൽകുന്നുണ്ട്.
ഖത്തറുമായുള്ള തന്ത്രപ്രധാന സുരക്ഷാ പങ്കാളിത്തത്തെ യു.എസ് വിലമതിക്കുന്നതായും പരിശീലനം യു.എസ് സേനക്ക് മികച്ച അവസരമാണ് നൽകുന്നതെന്നും യു. എസ് എംബസിയിലെ മിഷന് ആന്‍ഡ് ചാര്‍ജ് ഡി അഫയേഴ്സ് ഹെഡ് ഗ്രെറ്റ ഹോള്‍ട്ട്സ് പറഞ്ഞു. അടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഖത്തറിനും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഈ അഭ്യാസം പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

