വേലിയേറ്റം, ശൈത്യകാല ക്യാമ്പുകൾ വെള്ളത്തിൽ മുങ്ങി
text_fieldsവേലിയേറ്റത്തില്‍ ഖോര്‍ അല്‍ ഉദെയ്ദിലെ ശൈത്യകാല ക്യാമ്പുകൾ വെള്ളത്തിലായപ്പോൾ
ദോഹ: വേലിയേറ്റത്തില്‍ ഖോര്‍ അല്‍ ഉദെയ്ദ് പ്രദേശത്തെ ചില ശൈത്യകാല ക്യാമ്പുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. ഈ സാഹചര്യത്തിൽ ക്യാമ്പര്‍മാരും സന്ദര്‍ശകരും സുരക്ഷയും സുരക്ഷാ ചട്ടങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ സീലൈന്‍ യൂനിറ്റിലെ പ്രകൃതി സംരക്ഷണ വകുപ്പിലെ അലി ഗാനിം അല്‍ ഹമീദി പറഞ്ഞു. ഖോര്‍ അല്‍ ഉദെയ്ദില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചില ക്യാമ്പര്‍മാര്‍ ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചിരുന്നില്ല. വേലിയേറ്റം കടലിനു സമീപത്തെ ക്യാമ്പുകളെയും കാറുകള്‍, സൈക്കിള്‍, പോര്‍ട്ടകാബിനുകള്‍ എന്നിവയെയും ബാധിച്ചു.
കടല്‍ വെള്ളം 700 മീറ്ററോളം കരയിലെത്തിയതോടെ ചില വാഹനങ്ങള്‍ മുങ്ങുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സാധിക്കാതെ വരുകയുമായിരുന്നു. കടലിനു സമീപത്തെ ചില ക്യാമ്പുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമാണ് സംഭവിച്ചത്. ഖോര്‍ അല്‍ ഉദെയ്ദിലും സീലൈനിലും ഇക്കാലയളവില്‍ സന്ദര്‍ശകരുടെ എണ്ണം വളരെ കൂടുതലാണ്. സ്ഥലപരിചയം കുറവാണെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമാകും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുമായി പ്രദേശങ്ങളില്‍ ശക്തമായ പട്രോളിങ് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ക്യാമ്പിങ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

