മൂന്നാമത് കതാറ ബുക്ക് ഫെയർ ഇന്ന് മുതൽ
text_fieldsദോഹ: അറബിക് നോവൽ ഫെസ്റ്റിവലിന്റെ ഭാഗമായി കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ബുക്ക് ഫെയർ ഒക്ടോബർ 13ന് ആരംഭിക്കും. 19 വരെ നടക്കുന്ന ബുക്ക് ഫെയറിൽ ഖത്തറിൽനിന്നും അറബ് ലോകത്തുനിന്നുള്ള 90 പ്രസാധകർ പങ്കെടുക്കും.
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഈജിപ്ത്, ജോർഡൻ, ഇറാഖ്, ടുണീഷ്യ, സിറിയ എന്നീ എട്ട് രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരാണ് ബുക്ക് ഫെയറിൽ പങ്കെടുക്കുക.
നോവലുകൾ, ചെറുകഥകൾ, കവിതാ സമാഹാരങ്ങൾ, സാഹിത്യ നിരൂപണ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സാഹിത്യ കൃതികൾ, വിവിധ മേഖലകളിലെ ഖത്തറി, അറബ് പ്രസാധകരുടെ പുതിയ പ്രസിദ്ധീകരണങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. 10ാമത് കതാറ അറബിക് നോവൽ പ്രൈസിൽ അവാർഡ് നേടിയ കൃതികൾ ചടങ്ങിൽ പ്രകാശനം ചെയ്യും. ഈ പ്രസിദ്ധീകരണങ്ങൾ അറബിയിലും ഇംഗ്ലീഷിലും ലഭ്യമാക്കും.
മൂന്നാമത് ബുക്ക് ഫെയർ പ്രമുഖ പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമാകുമെന്ന് കാതാറ പബ്ലിഷിങ് ഹൗസ് ഡയറക്ടർ അമീറ അഹമ്മദ് അൽ മൊഹന്നദി അഭിപ്രായപ്പെട്ടു. ഖത്തറി -ഗൾഫ് മേഖലയിലെ പ്രസാധകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന രണ്ടാം പതിപ്പിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ പങ്കാളിത്തം.
ഈ വർഷത്തെ പരിപാടിയിൽ വിവിധ പുസ്തക പ്രകാശന ചടങ്ങുകളും നടക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

