Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ ഓ​ർ​മ​ക​ളു​ടെ...

റ​മ​ദാ​ൻ ഓ​ർ​മ​ക​ളു​ടെ മാ​ധു​ര്യം

text_fields
bookmark_border
റ​മ​ദാ​ൻ ഓ​ർ​മ​ക​ളു​ടെ മാ​ധു​ര്യം
cancel

റ​മ​ദാ​ൻ മാ​സം എ​ത്തു​മ്പോ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സ്സി​ലേ​ക്ക് അ​നേ​കം ഓ​ർ​മ്മ​ക​ൾ തി​രി​കെ എ​ത്തും. ബാ​ല്യ​കാ​ല​ത്തെ നോ​മ്പു​ക​ളും, കു​ടും​ബ​ത്തോ​ടൊ​പ്പം ന​ട​ത്തി​യ നോ​മ്പു​തു​റ​ക​ളു​ടെ നി​മി​ഷ​ങ്ങ​ളും, പ്ര​വാ​സ ജീ​വി​ത​ത്തി​ലെ റ​മ​ദാ​നും -ഓ​രോ​ന്നും ജീ​വി​ത​ത്തി​ന്റെ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്. കാ​ലം മാ​റു​മ്പോ​ൾ സാ​ഹ​ച​ര്യ​ങ്ങ​ളും മാ​റു​ന്നു. എ​ന്നാ​ൽ റ​മ​ദാ​ന്റെ ആ​ത്മീ​യ​ത​യും അ​തി​നോ​ട് ചേ​ർ​ന്ന ഓ​ർ​മ​ക​ളു​ടെ മാ​ധു​ര്യ​വും ഒ​രി​ക്ക​ലും മാ​റു​ന്നി​ല്ല.

2004 ന​വം​ബ​റി​ലെ റ​മ​ദാ​നി​ലാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ഖ​ത്ത​റി​ൽ എ​ത്തു​ന്ന​ത്. എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം നേ​രെ സൂ​ഖ് വാ​ഖി​ഫി​ന് സ​മീ​പ​മു​ള്ള ഒ​രു റൂ​മി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. യാ​ത്ര​യു​ടെ ക്ഷീ​ണം മാ​റും മു​മ്പ് ത​ന്നെ സ​മ​യം വൈ​കു​ന്നേ​രം 4.30 ആ​യി. അ​പ്പോ​ൾ ആ​രോ പ​റ​ഞ്ഞു: “നോ​മ്പ് തു​റ​ക്കാ​ൻ സ​മ​യമായി.”

ആ ​വാ​ക്ക് കേ​ട്ട​പ്പോ​ൾ എ​നി​ക്ക് വ​ലി​യ അ​ത്ഭു​തം തോ​ന്നി. “ഇ​ത്ര നേ​ര​ത്തെ ആ​ണോ നോ​മ്പ് തു​റ​ക്കു​ന്ന​ത്?” എ​ന്നാ​യി​രു​ന്നു ആ​ദ്യ ചി​ന്ത. പി​ന്നീ​ട് ഇ​വി​ടെ സ​മ​യം നാ​ട്ടി​ലെ സ​മ​യ​ത്തേ​ക്കാ​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്നും സൂ​ര്യാ​സ്ത​മ​യം നേ​ര​ത്തെ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി. ചെ​റി​യ ആ​ശ്ച​ര്യം ഇ​ന്നും മ​ന​സ്സി​ൽ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു.

അ​ങ്ങ​നെ ഖ​ത്ത​റി​ലെ ആ​ദ്യ നോ​മ്പ് തു​റ​ന്നു. അ​ന്നാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ഒ​രു പ്ര​ത്യേ​ക പാ​നീ​യം രു​ചി​ച്ച​ത് -ഷ​മാം ജ്യൂ​സ്. ഇ​തു​വ​രെ രു​ചി​യ​റി​യാ​ത്ത ജ്യൂ​സ് ആ​യ​തി​നാ​ൽ ആ​ദ്യ ദി​വ​സം അ​ത്ര ഇ​ഷ്ട​മാ​യി​ല്ല. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യ​പ്പോ​ൾ അ​തി​ന്റെ രു​ചി​യോ​ടു​ള്ള ഇ​ഷ്ട​വും കൂ​ടി​യെ​ത്തി. ഇ​ന്ന് നോ​മ്പു​തു​റ​യു​ടെ സ​മ​യ​ത്ത് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന പാ​നീ​യ​ങ്ങ​ളി​ൽ ഒ​ന്നാ​യി അ​ത് മാ​റി​യി​രി​ക്കു​ന്നു.

അ​ങ്ങ​നെ ദി​വ​സ​ങ്ങ​ൾ മു​ന്നോ​ട്ട് നീ​ങ്ങി. ഒ​രു നോ​മ്പ്, ര​ണ്ട് നോ​മ്പ്… പി​ന്നെ എ​ത്ര​യോ നോ​മ്പു​കാ​ല​ങ്ങ​ൾ. ഓ​രോ ദി​വ​സ​വും ഒ​രേ പോ​ലെ തോ​ന്നി​യാ​ലും ഓ​രോ നോ​മ്പി​നും സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ചി​ല​പ്പോ​ൾ കൂ​ട്ടു​കാ​രോ​ടൊ​പ്പം, ചി​ല​പ്പോ​ൾ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം, ചി​ല​പ്പോ​ൾ സം​ഘ​ട​ന​ക​ളോ​ടൊ​പ്പം, ചി​ല​പ്പോ​ൾ നാ​ടി​നെ​യും വീ​ടി​നെ​യും ഓ​ർ​ത്ത്.

ഈ ​ലോ​കം പ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തു​പോ​ലെ ത​ന്നെ റ​മ​ദാ​ൻ മാ​സ​ങ്ങ​ളും പ​ല കാ​ല​ഘ​ട്ട​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ലോ​കം മു​ഴു​വ​ൻ ഭീ​തി​യി​ലാ​ഴ്ത്തി​യ കോ​വി​ഡ് കാ​ല​ത്തെ നോ​മ്പു​ക​ൾ. ആ​ളു​ക​ൾ ത​മ്മി​ൽ അ​ക​ലം പാ​ലി​ക്കേ​ണ്ടി വ​ന്നി​രു​ന്ന, പ​ള്ളി​ക​ളി​ൽ പോ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ദി​വ​സ​ങ്ങ​ൾ.

ഇ​പ്പോ​ൾ വീ​ണ്ടും ലോ​കം മ​റ്റൊ​രു ആ​ശ​ങ്ക​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വാ​ർ​ത്ത​ക​ളി​ൽ കേ​ൾ​ക്കു​ന്ന മി​സൈ​ലു​ക​ളും, നേ​രി​ൽ അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധ​ഭീ​തി​യു​ടെ​യും ന​ടു​വി​ലാ​ണ് ഈ ​നോ​മ്പ് കാ​ലം ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​സ​മ​യ​വും ക​ട​ന്നു പോ​കും എ​ന്ന പ്ര​ത്യാ​ശ​യോ​ടെ ഓ​രോ നോ​മ്പും തു​റ​ക്കു​ന്നു -ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ… ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ…

എ​ല്ലാ​ത്തി​നു​മ​പ്പു​റം റ​മ​ദാ​ൻ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് സ​ഹ​ന​വും പ്രാ​ർ​ത്ഥ​ന​യും ത​ന്നെ​യാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ത്ര മാ​റി​യാ​ലും മ​നു​ഷ്യ​ന്റെ വി​ശ്വാ​സ​വും സ​മാ​ധാ​ന​ത്തി​നു​ള്ള പ്രാ​ർ​ത്ഥ​ന​യും ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കു​ന്നി​ല്ല.

ഓ​രോ നോ​മ്പു​തു​റ​യും മ​നു​ഷ്യ​നെ ന​ന്ദി​യു​ടെ​യും ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ​യും നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. വി​ശ​പ്പും ദാ​ഹ​വും സ​ഹി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും മ​നു​ഷ്യ​ന് ക​ഴി​യു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ ഓ​രോ റ​മ​ളാ​നും ന​മ്മെ വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ഒ​രേ സ​ന്ദേ​ശ​മാ​ണ് -

ലോ​കം എ​ത്ര ക​ലു​ഷി​ത​മാ​യാ​ലും, പ്രാ​ർ​ത്ഥ​ന​യു​ള്ള മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ൽ സ​മാ​ധാ​ന​ത്തി​ന്റെ വി​ള​ക്ക് ഒ​രി​ക്ക​ലും കെ​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - The sweetness of Ramadan memories
Next Story