അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ; പുസ്തകപ്രകാശനം
text_fieldsറസാഖ് വഴിയോരം എഴുതിയ ‘അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ’നോവലിന്റെ ഖത്തറിലെ പ്രകാശനം ഹുസൈൻ കടന്നമണ്ണ നിർവഹിക്കുന്നു
ദോഹ: എഴുത്തുകാര' റസാഖ് വഴിയോരം എഴുതിയ 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ'നോവലിന്റെ ഖത്തറിലെ പ്രകാശനം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ നിർവഹിച്ചു. വി.കെ. അബ്ദുല്ല കോപ്പി ഏറ്റുവാങ്ങി. കാവിൽ അബ്ദുറഹിമാൻ പുസ്തകപരിചയം നടത്തി.
കൊടിയത്തൂർ ഏരിയ സർവിസ് ഫോറം കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രസിഡന്റ് അസീസ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ഖിയാഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അൻസാർ അരിമ്പ്ര, വി.വി. ഷഫീഖ്, സി.കെ. റഫീഖ്, യാസീൻ അബ്ദുല്ല, അമീറലി സംസാരിച്ചു.
അമൽ ഫാത്തിമ മുജീബ്, എം.എ. തമീം അബ്ദുസ്സലാം, സൈറ ഇല്യാസ്, അഹ്ലാം മുജീബ് റഹ്മാൻ, മർയം റഫീഖ് എന്നിവർ ഗാനമാലപിച്ചു. ജനറൽ സെക്രട്ടറി അമീൻ എം.എ. കൊടിയത്തൂർ സ്വാഗതവും ഇല്യാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

