Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right"ഹു​ർ​മു​സ്...

"ഹു​ർ​മു​സ് പ്രതിസന്ധിക്കുള്ള പ​രി​ഹാ​രം പ്രാ​ദേ​ശി​ക​മാ​യി​രി​ക്ക​ണം'

text_fields
bookmark_border
ഹു​ർ​മു​സ് പ്രതിസന്ധിക്കുള്ള   പ​രി​ഹാ​രം പ്രാ​ദേ​ശി​ക​മാ​യി​രി​ക്ക​ണം
cancel

ദോ​ഹ: ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്റെ സു​ര​ക്ഷ​യെ ഒ​രു ക​ക്ഷി​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി. പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​രം പ്രാ​ദേ​ശി​ക​മാ​യി​രി​ക്ക​ണം, നി​ല​വി​ൽ ഹു​ർ​മു​സി​നെ​ക്കാ​ൽ മു​ൻ​ഗ​ണ​ന ല​ബ​നാ​നി​ലെ വെ​ടി​നി​ർ​ത്ത​ലി​ന് ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​വാ​ര വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ദോ​ഷ​ഫ​ല​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് പ​ങ്കാ​ളി​ക​ളു​മാ​യി ഖ​ത്ത​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണ്. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്റെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ഒ​രു ക​ക്ഷി​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. അ​ത് വീ​ണ്ടും തു​റ​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ നി​ബ​ന്ധ​ന​ക​ളും ഉ​ണ്ടാ​ക​രു​ത്. ഈ ​പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​രം പ്രാ​ദേ​ശി​ക​മാ​യി​രി​ക്ക​ണ​മെ​ന്നും തീ​ര​ദേ​ശ രാ​ജ്യ​ങ്ങ​ളെ​യും ഹു​ർ​മു​സി​നെ ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​താ​ക​ണെ​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ ദോ​ഷ​ഫ​ല​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ങ്കാ​ളി​ക​ളു​മാ​യി ഖ​ത്ത​ർ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. പാ​കി​സ്താ​നി​ൽ ന​ട​ക്കു​ന്ന പു​തി​യ ച​ർ​ച്ച​ക​ളു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ ഖ​ത്ത​ർ പി​ന്തു​ണ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​വും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ തീ​വ്ര​മാ​യ പ്രാ​ദേ​ശി​ക ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ ഇ​പ്പോ​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യക്തമാക്കി.

ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഖ​ത്ത​റും ഇ​റാ​നും ത​മ്മി​ൽ ക​രാ​റു​ണ്ടെ​ന്ന വാ​ദ​ങ്ങ​ളെ അ​ദ്ദേ​ഹം ത​ള്ളി. യു​ദ്ധ​കാ​ല​ത്തു​ട​നീ​ളം ഖ​ത്ത​റി​നു നേ​രെ ഇ​റാ​ന്റെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും, വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം മാ​ത്ര​മാ​ണ് അ​വ അ​വ​സാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​ദ്ധം ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ല​ബ​നാന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

''ഹു​ർ​മു​സ് കടലിടുക്ക് തു​റ​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടാ​ക​രു​ത് -ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി''

പ്ര​ധാ​ന​മ​ന്ത്രി -സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ചർച്ച നടത്തി

ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം

ആ​ൽ​ഥാ​നി, അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

  • മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​യാ​യി

    ദോഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും പു​തി​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്ത് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി ടെ​ലി​ഫോ​ൺ മു​ഖേ​ന സം​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും, സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യി.

    മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ വി​ല​യി​രു​ത്തി​യ ഇ​രു നേ​താ​ക്ക​ളും, ഇ​ത് ഉ​ണ്ടാ​ക്കാ​വു​ന്ന ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മേ​ഖ​ല​യി​ൽ സു​സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി.

    ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ​-ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ ച​ർ​ച്ച

    ദോ​ഹ: മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​റ​ൻ -യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​വും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യി. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​വ​ർ വി​ല​യി​രു​ത്തി.

    സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും ഒ​രു യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത് ത​ട​യാ​ൻ സു​സ്ഥി​ര​മാ​യ ക​രാ​റു​ക​ൾ ആ​വ​ശ്യ​മാ​ണ്.

    സ​മു​ദ്ര​പാ​ത​ക​ളെ രാ​ഷ്ട്രീ​യ വി​ല​പേ​ശ​ലി​നോ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ​ക്കോ വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​രു​ത്. സ​മു​ദ്ര​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​ത് ആ​ഗോ​ള ത​ല​ത്തി​ൽ ഭ​ക്ഷ്യ -ഊ​ർ​ജ വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും, ഇ​ത് അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solutionStrait of Hormuzgulf
News Summary - "The solution to the Strait of Hormuz crisis must be local"
Next Story