പടക്കപ്പലുകളെത്തി; ഡിംഡെക്സ് ഇന്ന് മുതൽ
text_fieldsദോഹ തുറമുഖത്തെത്തിയ നാവികസേനാ കപ്പൽ
ദോഹ: എട്ടാമത് ദോഹ ഇൻറർനാഷനൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ഡിംഡെക്സ്) 2024ന് തിങ്കളാഴ്ച ദോഹയിൽ തുടക്കം. മൂന്നു ദിവസത്തെ പ്രതിരോധ, നാവിക മേഖലകളിലെ വമ്പൻ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളുടെ സേനകളും വിദഗ്ധരും പങ്കെടുക്കുന്ന ‘ഡിംഡെക്സിന്’ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററാണ് വേദിയാകുന്നത്. ‘സമുദ്ര സുരക്ഷയും ജ്വലിക്കുന്ന ഭാവിയും’ എന്ന ശീർഷകത്തിലാണ് ഖത്തർ വ്യോമ-നാവികസേനാ വിഭാഗങ്ങൾ ആതിഥ്യവും വഹിക്കുന്ന ഡിംഡെക്സിന് ദോഹ വേദിയാകുന്നത്. രണ്ടുവർഷത്തെ ഇടവേളയിലാണ് ഈ പ്രതിരോധ പ്രദർശനവും സമ്മേളനവും നടക്കുന്നത്. പ്രതിരോധ, സൈനിക മേഖലകളിലെ ഏറ്റവും നൂതനമായ കണ്ടെത്തലുകൾ, സമുദ്ര സുരക്ഷ, സൈബർ സെക്യൂരിറ്റി, നിർമിത ബുദ്ധിയിലധിഷ്ഠിതമായ സുരക്ഷ, ആളില്ലാ സുരക്ഷാ സംവിധാനം തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഡിംഡെക്സ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ഓളം പ്രദർശകർ, 11 അന്താരാഷ്ട്ര പവലിയൻ, വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ, സൈനിക മേധാവികൾ, നാവിക കമാൻഡേഴ്സ് ഉൾപ്പെടെ 90ലേറെ വി.വി.ഐ.പി പ്രതിനിധികളും പങ്കെടുക്കും. പ്രദർശനത്തിന്റെ ഭാഗമായി പത്തു രാജ്യങ്ങളിൽനിന്നുള്ള പടക്കക്കപ്പലുകൾ ഹമദ് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

