കടൽ അടിത്തട്ടും ക്ലീനാവണം
text_fields1.പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സംഘം കടൽ അടിത്തട്ടിൽനിന്നും നീക്കംചെയ്ത വലകൾ 2. ഡൈവിങ് ടീം കടലിലെ മാലിന്യങ്ങൾ
നീക്കുന്നു
ദോഹ: പവിഴപ്പുറ്റുകളും കടൽ ജൈവവൈവിധ്യങ്ങൾക്കും ഭീഷണിയായ മത്സ്യബന്ധന വലകൾ വൻതോതിൽ നീക്കം ചെയ്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ദോഹയുടെ കിഴക്കുഭാഗത്ത്, തീരത്തുനിന്നും അകലെയായാണ് ചെറു മത്സ്യങ്ങൾക്കും, പവിഴപ്പുറ്റുകൾക്കും ഭീഷണിയാകും വിധം ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ കണ്ടെത്തിയത്.
മന്ത്രാലയത്തിന് കീഴിലെ മറൈൻ പ്രൊട്ടക്ഷൻ സംഘവും പ്രകൃതി സംരക്ഷണത്തിനായുള്ള മറൈൻ സയൻറിഫിക് സംഘവും നടത്തിയ തിരച്ചിലിലാണ് ഇവ നീക്കം ചെയ്തത്. 16 മീറ്ററോളും കടൽ അടിത്തട്ടിലാണ് 500 മീറ്ററോളം നീളത്തിൽ ഇവ കണ്ടെത്തിയത്. ഡൈവിങ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധന പൂർത്തിയാക്കിയത്.
കടൽ അടിത്തട്ടിലെ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് തിരിച്ചടിയാകും വിധമായിരുന്നു വൻതോതിൽ വലകളും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൈവ സമ്പത്തിന്റെ പ്രധാന ആവാസ കേന്ദ്രമായ പവിഴപ്പുറ്റുകളുടെ നിലനിൽപിനെ ദോഷകരമായി ബാധിക്കും വിധമായിരുന്നു നിലനിന്നത്. നീക്കം ചെയ്ത ശേഷം, പവിഴപ്പുറ്റുകളുടെ സാന്നിധ്യം വിഡിയോ ചിത്രീകരണം നടത്തി. മത്സ്യങ്ങളുടെയും സമുദ്രജീവികളുടെയും സമ്പന്നമായ കേന്ദ്രമാണിതെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

