മലർവാടി -കരകൗശല ശിൽപശാല സംഘടിപ്പിച്ചു
text_fieldsമലർവാടി റയ്യാൻ സോൺ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച കരകൗശല ശിൽപശാലയിൽ പങ്കെടുക്കുന്നവർ
ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി മലർവാടി റയ്യാൻ സോൺ കുട്ടികൾക്ക് വേണ്ടി കരകൗശല ശിൽപശാല സംഘടിപ്പിച്ചു.
കിഡ്സ്, ജൂനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായി ഓൺലൈനിൽ നടന്ന ശിൽപശാലയിൽ നൂറിൽ പരം കുട്ടികൾ സംബന്ധിച്ചു. ക്രാഫ്റ്റ് ടീച്ചർ വിപിന ഷിജു രണ്ടു സെഷനുകൾക്കും നേതൃത്വം നൽകി.
എം.എം. അബ്ദുൽ ജലീലിന്റെ ആമുഖത്തോടെ തുടങ്ങിയ പരിപാടി മലർവാടി ഖത്തർ രക്ഷാധികാരി നഫീസത്ത് ബീവി ഉദ്ഘാടനം നിർവഹിച്ചു.
റയ്യാൻ സോണൽ കോഓഡിനേറ്റർ ഷബ്ന ഷാഫി സ്വാഗതവും അബു ഹമൂർ യൂനിറ്റ് കോഓഡിനേറ്റർ സലീന ബാബു നന്ദിയും പറഞ്ഞു. അസ്വ ഫാത്തിമ പരിപാടികൾ നിയന്ത്രിച്ചു.