വർണാഭമായി ദി സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂൾ വാർഷികം
text_fieldsദി സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂളിന്റെയും ദി സ്കോളേഴ്സ് കിന്റർ ഗാർട്ടന്റെയും വാർഷികാഘോഷം ‘സ്കൊളാരിയോസ് 2024-25’ൽ അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ.എം. മൂസ സംസാരിക്കുന്നു
ദോഹ: ദി സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂളിന്റെയും ദി സ്കോളേഴ്സ് കിന്റർ ഗാർട്ടന്റെയും വാർഷികാഘോഷം ‘സ്കൊളാരിയോസ് 2024-25’ ക്യു.എൻ.സി.സി എക്സിബിഷൻ ഹാളിൽ സംഘടിപ്പിച്ചു. ഖത്തർ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, മുഖ്യരക്ഷാധികാരി സാലേ അബ്ദുല്ല അൽ സുലൈതി എന്നിവർ മുഖ്യാതിഥികളായി.
മോട്ടിവേഷനൽ സ്പീക്കർ പി.എം.എ. ഗഫൂർ, എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിൻകർ ശങ്ക്പാൽ, ഏഷ്യ ആൻഡ് ഖത്തർ വാക്കിങ് ഫുട്ബാൾ പ്രസിഡന്റ് ഫർഹാൻ അൽ ശൈഖ് അൽ സയീദ്, അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ.എം. മൂസ, സ്കൂൾ പ്രിൻസിപ്പൽ ബിബി മൈതീൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തെ മനോഹരമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

