രാഷ്ട്ര വികസനത്തിൽ പ്രവാസികളുടെ പങ്ക് മഹത്തരം -ഉപരാഷ്ട്രപതി
text_fieldsഞായറാഴ്ച നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിനിടെ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഖത്തർ അമീർ ശൈഖ് തമീം
ബിൻ ഹമദ് ആൽഥാനിക്കൊപ്പം
ദോഹ: ഇന്ത്യയുടെ വികസനത്തിൽ പ്രവാസികളുടെ സംഭാവനയെ പുകഴ്ത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ലോകകപ്പ് ഫുട്ബാളിൻെർ ഉദ്ഘാടന ചടങ്ങിനായി ദോഹയിലെത്തിയ ഉപരാഷ്ട്രപതിക്ക് ഇന്ത്യൻ എംബസി നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്യത്തിൻെറ വിവിധ മേഖലകളിലെ വികസനത്തിൽ പ്രവാസികൾ നൽകുന്ന പങ്കിനെ പ്രശംസിച്ചത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ഒരു പതിറ്റാണ്ട് കൊണ്ട് മൂന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതവും ഭാരതീയതയും നേതാക്കളും ഇന്ന് ലോകത്തിനു അനിവാര്യമായിരിക്കുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ല എന്നതാണ് നമ്മുടെ നിലപാട് . ഈ മുന്നേറ്റത്തിൽ ഒരോ ഇന്ത്യക്കാരൻെറയും സംഭാവനകൾ മഹത്വരമാണ്. രാജ്യത്തു ഇപ്പോൾ നടക്കുന്ന വികസനം എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടുള്ളതാണ്. സ്വാച്ഛഭാരത് പദ്ധതി, സൗജന്ന്യ ഗ്യാസ് കണക്ക്ഷൻ , നാം കൊറോണയെ നേരിട്ടതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങണെന്നും ഉപരാഷ്ട്ര പതി ചൂണ്ടികാണിച്ചു.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറിൻെറ ഭാര്യ സുദേഷ് ധൻകർ, ഡോ. ഔസാഫ് സയീദ് എന്നിവർ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ സാമൂഹിക സംഘടനാ നേതാക്കളും, സാംസ്കാരിക, ബിസിനസ് മേഖലയിലെ നിരവധി പേരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

