റോഡ് അടച്ചിടും
text_fieldsദോഹ: നെഗ അൽ ഗരായെൻ സ്ട്രീറ്റിലേക്ക് പോകുന്ന സർവിസ് റോഡിന്റെ പ്രവേശന ഭാഗം അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗൽ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് റോഡ് അടച്ചിടുക.
റോഡ് അടച്ചിടുന്നത് മൂലം ലുസൈൽ സ്ട്രീറ്റിൽനിന്ന് വരുന്ന ഡ്രൈവർമാരെ ബാധിക്കും. അറ്റകുറ്റപ്പണികൾ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക.
വ്യാഴാഴ്ച പുലർച്ച 12 മുതൽ പുലർച്ചെ 5 വരെ അഞ്ചു മണിക്കൂർ നേരവും വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ 10 വരെ എട്ടു മണിക്കൂർ നേരവുമാണ് റോഡ് അടച്ചിടുക.
യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സമീപത്തുള്ള റോഡുകളിലൂടെ വഴിതിരിച്ചുവിടുമെന്ന് അഷ്ഗൽ അറിയിച്ചു.

