Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെഡ്​ലിസ്​റ്റിന്​...

റെഡ്​ലിസ്​റ്റിന്​ വലുപ്പമേറുന്നു

text_fields
bookmark_border
റെഡ്​ലിസ്​റ്റിന്​ വലുപ്പമേറുന്നു
cancel

ദോഹ: കോവിഡ്​ രോഗവ്യാപനത്തിന്‍റെ രൂക്ഷത പരിഗണിച്ച്​ തയാറാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങ​ളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം.

അതിതീവ്രതയുള്ള വിഭാഗമായ 'റെഡ്​ ലിസ്​റ്റിലെ' രാജ്യങ്ങളുടെ എണ്ണം കൂടിയപ്പോൾ, ലോ റിസ്​ക്​ വിഭാഗമായ 'ഗ്രീൻ ലിസ്​റ്റിൽ' നിന്നും കൂടുതൽ രാജ്യങ്ങളെ ഒഴിവാക്കി. പുതിയ പട്ടികപ്രകാരം ഗ്രീൻ ലിസ്​റ്റിലെ എണ്ണം 21ൽ നിന്നും 11ലേക്ക്​ കുറഞ്ഞു. കോവിഡ്​ വ്യാപനം ശരാശരി നിലയിൽ തുടരുന്ന, മഞ്ഞ ലിസ്​റ്റിലെ രാജ്യങ്ങൾ 33ൽ നിന്നും 27ലേക്ക്​ കുറഞ്ഞപ്പോൾ, അതി തീവ്ര വിഭാഗമായ റെഡ്​ ലിസ്​റ്റിന്‍റെ എണ്ണം വീണ്ടും ഉയർന്നു. 153ൽ നിന്നും 167ലേക്കാണ്​ ​റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം കൂടിയത്​.

അതേസമയം, ഖത്തറിൽ പ്രത്യേക യാത്രാനയം ബാധകമായ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്​, ശ്രീലങ്ക, പാകിസ്​താൻ, ഫിലിപ്പീൻസ്​ എന്നീ ആറ്​ ഏഷ്യൻ രാജ്യങ്ങൾ ഒരു ലിസ്​റ്റിലും ഇല്ല. സ്​പെഷൽ റിസ്​ക്​ 6 വിഭാഗമായാണ്​ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്​.

ഈ രാജ്യങ്ങളിൽനിന്ന്​ വരുന്ന എല്ലാത്തരം യാത്രക്കാർക്കും ക്വാറൻറീൻ നിർബന്ധമാണ്​. ഖത്തറിൽനിന്ന്​ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ രണ്ടു​ ദിവസമാണ്​ ഹോട്ടൽ ക്വാറൻറീൻ. എന്നാൽ, രാജ്യത്തിന്​ പുറത്തുനിന്ന്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ 10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻറീനാണ്​ നിർദേശിക്കുന്നത്​.

ഗ്രീൻ, യെല്ലോ ലിസ്​റ്റിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്​സിനേറ്റഡായ ഖത്തർ റസിഡൻസിന്​ ക്വാറൻറീൻ ഇല്ലാതെ പ്രവേശിക്കാം. ഗ്രീൻ ലിസ്​റ്റിൽ നിന്നുള്ള വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ അഞ്ചു ദിവസം ഹോം ക്വാറൻറീൻ മതി. എന്നാൽ, മഞ്ഞ ലിസ്​റ്റിലെ രാജ്യങ്ങളിൽനിന്നുള്ള വാക്​സിൻ സ്വീകരിക്കാത്തവർ ഏഴു ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ 10 ദിവസമാണ്​ ക്വാറൻറീൻ.

14 രാജ്യങ്ങളാണ്​ റെഡ്​ ലിസ്​റ്റിലേക്ക്​ പുതുതായി ഉൾപ്പെടുത്തിയത്​. ഈജിപ്​ത്​, മൊറോകോ, കൊമോറോസ്​, ഇറാഖ്​, ജോർഡൻ, ഫലസ്തീൻ, സിറിയ, യെമൻ, ലിബിയ, ലബനാൻ, തുനീഷ്യ എന്നിവർ ഉൾപ്പെടുന്നതാണ്​ റെഡ്​ ലിസ്​റ്റ്​.

ലിസ്​റ്റിലെ മാറ്റങ്ങൾ ​തിങ്കളാഴ്​ച പ്രാബല്യത്തിൽ വന്നു. ജി.സി.സിയിലെ രാജ്യങ്ങളെല്ലാം ഖത്തറിന്‍റെ 'മഞ്ഞ' പട്ടികയിലാണ്​​.

ഗ്രീൻ ലിസ്​റ്റ്​

ആസ്​ട്രേലിയ, കാനഡ, ക്രൊയേഷ്യ, ചെക്ക്​, ജർമനി, ഹംഗറി, ലാത്​വിയ, ന്യൂസിലൻഡ്​, പോളണ്ട്​, റു​േമനിയ, ​സ്​ലോവാക്യ.

യെല്ലോ ലിസ്​റ്റ്​

അൽജീരിയ, ഓസ്​ട്രിയ, ബഹ്​റൈൻ, ബൾഗേറിയ, ബ്രൂണെ, ചൈന, ചിലി, ഐവറി കോസ്​റ്റ്​, കോംഗോ​, എക്വഡോർ, ഇത്യോപ്യ, ഫിൻലാൻഡ്​, ഹോ​ങ്കോങ്ങ്​, ഇറ്റലി, ലക്​സംബർഗ്​, കുവൈത്ത്​, മൊസാംബിക്​, മകാവു, നോർവേ, ഒമാൻ, സൗദി അറേബ്യ, സെനഗാൾ, സ്​ലൊവീനിയ, ദക്ഷിണ കൊറിയ, സിംഗപ്പുർ, ഉഗാണ്ട, യു.എ.ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red List
News Summary - The red list is getting bigger
Next Story