Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ത്ർ സ​ക്കാ​ത്...

ഫി​ത്ർ സ​ക്കാ​ത് വി​ഹി​തം ഒ​രാ​ൾ​ക്ക് 15 റി​യാ​ൽ

text_fields
bookmark_border
ഫി​ത്ർ സ​ക്കാ​ത് വി​ഹി​തം ഒ​രാ​ൾ​ക്ക് 15 റി​യാ​ൽ
cancel

ദോ​ഹ: ഫി​ത്ർ സ​ക്കാ​ത് വി​ഹി​തം ഒ​രാ​ൾ​ക്ക് 15 റി​യാ​ൽ ആ​യി​രി​ക്കു​മെ​ന്ന് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം സ​ക്കാ​ത് കാ​ര്യ വി​ഭാ​ഗം അ​റി​യി​ച്ചു. ദാ​താ​ക്ക​ളു​ടെ സൗ​ക​ര്യ​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി പ​ണ​മ​ട​ക്കാ​ൻ വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ക്കാ​ത്ത് ഫ​ണ്ടി​ന്റെ ഔ​ദ്യോ​ഗി​ക ആ​പ്പ് വ​ഴി​യോ, www.zakat.gov.qa എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യോ https://www.zf.org.qa/Qlinks എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ചോ ഫി​ത്ർ സ​ക്കാ​ത് വി​ഹി​തം കൈ​മാ​റാം. കൂ​ടാ​തെ, രാ​ജ്യ​ത്തു​ട​നീ​ളം പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ക​ല​ക്ഷ​ൻ ഓ​ഫി​സു​ക​ൾ വ​ഴി​യോ വി​വി​ധ പ​ള്ളി​ക​ളി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക ശേ​ഖ​ര​ണ പോ​യ​ന്റു​ക​ൾ വ​ഴി​യോ ഫി​ത്ർ സ​ക്കാ​ത് വി​ഹി​തം കൈ​മാ​റാ​വു​ന്ന​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച ദൈ​നം​ദി​ന വി​വ​ര​ങ്ങ​ൾ വ​കു​പ്പി​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കും.

അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് മു​മ്പാ​യി ഭ​ക്ഷ​ണ​മാ​യി ത​ന്നെ ഫി​ത്ർ സ​ക്കാ​ത് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഒ​രു സ്പെ​ഷ​ലൈ​സ്ഡ് ഡെ​ലി​വ​റി ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഔ​ഖാ​ഫ് അ​റി​യി​ച്ചു. റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ​ക്കാ​ത് കൈ​കാ​ര്യം ചെ​യ്യാ​ൻ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് വ​കു​പ്പ് മേ​ധാ​വി മാ​ല​ല്ല അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്തം വ​കു​പ്പ് ഏ​റ്റെ​ടു​ക്കും, അ​തു​വ​ഴി വി​ശ്വാ​സി​ക​ളു​ടെ ക​ട​മ കൃ​ത്യ​മാ​യി നി​റ​വേ​റ്റ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanzakatriyals
News Summary - The recommended amount for Zakat al-Fitr is 15 riyals per person.
Next Story