ഖുര്‍ആന്‍ പഠിപ്പിക്കുന്നത് മാനവികതയുടെ മൂല്യങ്ങള്‍-ശരീഫ് റഹ്മാന് ഫാറൂഖി
text_fieldsഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ നേതൃത്വത്തിൽ നടന്ന ഇഫ്താർ വിരുന്ന്
ദോഹ: വിശപ്പിനെ അടക്കിനിര്‍ത്താനും വൈകാരികതകളെ സ്വയം നിയന്ത്രിക്കാനുമുള്ള പരിശീലനം മാത്രമല്ല, വൈവിധ്യങ്ങളെയും വൈചാത്യങ്ങളെയും ഉൾക്കൊള്ളാനും മനുഷ്യരെ എല്ലാവരെയും ഒന്നായി കാണാനും കൂടി പഠിപ്പിക്കുകയാണ് ഇസ്ലാമിലെ ആരാധനകളെന്ന് യുവ പണ്ഡിതന് ശരീഫ് റഹ്മാന് ഫാറൂഖി.
യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജ്യന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഇഫ്താര്‍ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എന്‍. സുലൈമാൻ മദനി, ചാലിയാർ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ഐ.സി.ബി.എഫ് സെക്രട്ടറി വർക്കി ബോബൻ, ഐ.സി.ബി.എഫ് എം.സി മെംബർമാരായ മുഹമ്മദ് കുഞ്ഞി, അബ്ദുറഊഫ് കൊണ്ടോട്ടി, ഫോക്കസ് ഇന്റർനാഷനൽ സി.ഇ.ഒ ഷമീർ വലിയവീട്ടിൽ, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ഡോ. നിഷാന്‍ പുരയില്‍ എന്നിവര്‍ സംബന്ധിച്ചു.
ആശിക് ബേപ്പൂര്‍, സാബിക്കുസ്സലാം, അമീനുര്‍റഹ്മാന്‍ എ.എസ്, മൊയ്തീന് ഷാ, ഫാഇസ് എളയോടന്‍, റാഷിക് ബക്കര്‍, മുഹമ്മദ് യൂസുഫ്, ഡോ. റസീല്‍ മൊയ്തീന്, അസ്മിന നാസര്‍, ബുഷ്റ ഇബ്റാഹീം, സുആദ അമീന് എന്നിവര്‍ നിയന്ത്രിച്ച പരിപാടിക്ക് ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തർ റീജ്യന് സി.ഇ.ഒ ഹാരിസ് പി.ടി, സി.ഒ.ഒ അമീര്‍ ഷാജി, സി.എഫ്.ഒ സഫീറുസ്സലാം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

