ഖുർആൻ മനുഷ്യർക്കുള്ള ജീവിത മാർഗരേഖ -നൗഷാദ് കാക്കവയൽ
text_fieldsഖുർആൻ ജീവിത മാർഗരേഖ വിഷയത്തിൽ നൗഷാദ് കാക്കവയൽ പ്രഭാഷണം നടത്തുന്നു
ദോഹ: ഖുർആൻ മാർഗരേഖയായി അംഗീകരിച്ച് ജീവിതത്തിൽ പ്രയോഗവത്കരിക്കാൻ വിശ്വാസി സമൂഹം തയാറാകണമെന്ന് ഖുർആൻ പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയൽ. ‘ഖുർആൻ ജീവിത മാർഗരേഖ’ എന്ന വിഷയത്തിൽ ശൈഖ് അബ്ദുല്ല ബിൻ സൈദ് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾ ഇന്ന് അനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഖുർആനിലുണ്ട്. അത് പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നിത്യജീവിതത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഉത്തരം നൽകാനും തെളിച്ചമുള്ള വഴിത്താരകളിലൂടെ നടത്തുവാനും ഖുർആനിന്റെ അധ്യാപനങ്ങൾക്ക് സാധിക്കും. മനുഷ്യസമൂഹം ഏറ്റവുമധികം ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമാധാനമുള്ള ജീവിതത്തിന് വഴികാട്ടിയാകാനും ഖുർആന് കഴിയും. ഈ വിശിഷ്ട ഗ്രന്ഥം പഠിക്കാനും പ്രയോഗവത്കരിക്കാനും എല്ലാവരും തയാറാകണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.
ബുധനാഴ്ച അസീസിയയിലും വ്യാഴാഴ്ച വക്റയിലും വെള്ളിയാഴ്ച ബിൻ മഹ്മൂദ് ഈദ് ഗാഹ് മസ്ജിദിലും അദ്ദേഹത്തിന്റെ പ്രഭാഷണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഷമീർ വലിയവീട്ടിൽ അധ്യക്ഷതവഹിച്ചു. അലി ചാലിക്കര സ്വാഗതവും മുജീബ് മദനി നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 74421250 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

