Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജുമുഅ ഖുതുബ...

ജുമുഅ ഖുതുബ ജനകീയമാക്കാൻ മിൻബർ ആപ് പുറത്തിറക്കി ഖത്തർ ഔഖാഫ് മന്ത്രാലയം

text_fields
bookmark_border
ജുമുഅ ഖുതുബ ജനകീയമാക്കാൻ മിൻബർ ആപ് പുറത്തിറക്കി ഖത്തർ ഔഖാഫ് മന്ത്രാലയം
cancel

ദോഹ: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജുമുഅ ഖുതുബ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി ഖത്തർ ഔഖാഫ് മന്ത്രാലയം സ്മാർട്ട് ഡിജിറ്റൽ ആപ്ലിക്കേഷൻ (മിൻബർ) പുറത്തിറക്കി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഖുതുബയുടെ ഇംഗ്ലീഷ് വിവർത്തനം, അറബി, ഇംഗ്ലീഷ് ഭാഷകളിലെ സംഗ്രഹം, കുട്ടികൾക്കായി ലളിതമാക്കിയ പതിപ്പ് എന്നിവ ആപ്പിൽ ലഭ്യമാകും. ഖുതുബ വിഷയവുമായി ബന്ധപ്പെട്ട ചോദ്യോത്തര ഉള്ളടക്കവും ലഭ്യമാണ്. ജുമുഅ നമസ്കാരം തത്സമയം കാണാനും മുൻകാല ഖുതുബകളുടെ ആർക്കൈവ്സ് പരിശോധിക്കാനും കഴിയും.

അറബി സംസാരിക്കാത്തവർ, കുട്ടികൾ, സ്ത്രീകൾ, യാത്രക്കാർ, ജുമുഅ ഖുത്ബ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ആപ്പ് ഉപകാരപ്രദമാണ്. വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് ഇസ്‍ലാമിക മൂല്യങ്ങളെയും അധ്യാപനങ്ങളെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ആർക്കും ഉപയോഗപ്പെടുത്താം. എ.ഐ അധിഷ്ഠിത ഓഡിയോ വിവർത്തനവും ഉപയോക്തൃ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ സംവേദനാത്മക സവിശേഷതകളും ഉൾപ്പെടെയുള്ള കൂടുതൽ നവീകരണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - The Qatar Ministry of Awqaf has launched the 'Minbar' app to make Friday khutbahs (sermons) more accessible to the public
Next Story