ദ്വീപുകളുടെ സംരക്ഷണം ഈ കൈകളിൽ ഭദ്രം
text_fieldsനാഷനൽ സർവിസ് അക്കാദമി കേഡറ്റുകൾ മിഖ്ദാം 4 പരിശീലനത്തിൽ
ദോഹ: നാഷനൽ സർവിസ് അക്കാദമി കേഡറ്റുകൾ പങ്കെടുത്ത മിഖ്ദാം 4 സൈനികവിന്യാസ അഭ്യാസ പ്രകടനങ്ങൾ സമാപിച്ചു. ദ്വീപുകളുടെ സംരക്ഷണവും പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാം ഘട്ട പരിശീലനം. പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയുടെ രക്ഷാധികാരത്തിൽ ഖത്തർ സായുധസേനയാണ് മിഖ്ദാം 4 സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ ഖത്തർ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറൽ (പൈലറ്റ്) ഗാനിം ബിൻ ഷഹീൻ അൽ ഗാനിം പങ്കെടുത്തു. ഹെലികോപ്റ്ററുകളിലൂടെയും ബോട്ടുകൾ വഴിയുമുള്ള സൈനികരുടെ വിന്യാസം, പ്രതിരോധ നടപടികൾ ഉൾപ്പെടെയുള്ള പരിശീലനങ്ങളാണ് മിഖ്ദാം 4ൽ ഉൾപ്പെട്ടത്.
ദ്വീപുകളിലെ തീരപ്രദേശങ്ങളിലെ സൈനിക നടപടികൾ, പ്രത്യാക്രമണ നടപടികൾ എന്നിവയും ഖത്തർ സായുധസേനയിലെ വിവിധ വിഭാഗങ്ങൾ, ആഭ്യന്തര മന്ത്രാലയം, ലഖ്വിയ എന്നിവരും നാഷനൽ സർവിസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടികളും ഇതിലുൾപ്പെടും.
അമീരി വ്യോമ, നാവിക സേനകൾ, മിലിട്ടറി പൊലീസ് സേന, മെഡിക്കൽ സർവിസ് കമാൻഡ് എന്നിവരും ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ലഖ്വിയയും ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി എന്നിവരും മിഖ്ദാമിൽ പങ്കെടുത്തു. നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പരിശീലന പരിപാടികളിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.